രണ്ടുപേരെ കൊന്നെന്ന് മുഹമ്മദലിയുടെ വെളിപ്പെടുത്തൽ ക്രൈം നമ്പർ-2 @ കടപ്പുറം
കൂടരഞ്ഞി: വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്‌പറമ്പിൽ മുഹമ്മദലി( 56) എത്ര പേരെ കൊന്നു. രണ്ടുപേരെയെന്ന് മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നിലെ സത്യം അന്വേ ഷിച്ചിറങ്ങിയിരിക്കുകയാണ് പോലീസ്.
39 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1986 ഡിസംബറിൽ കൂടരഞ്ഞി കരിങ്കുറ്റി യിൽ തന്റെ പതിന്നാലാമത്തെ വയസ്സിൽ ഒരാളെ വെള്ളത്തിൽ തള്ളിയിട്ടുകൊന്നെ ന്നാണ് മുഹമ്മദലി വേങ്ങര പോലീസിനു മുൻപിൽ ഹാജരായി കുറ്റസമ്മതം നടത്തിയ ത്. തുടർ ചോദ്യം ചെയ്യലിലാണ് 36 വർഷം മുൻപ് 1989-ൽ കോഴിക്കോട് കടപ്പുറത്തുവെ ച്ച് മറ്റൊരു യുവാവിനെ കൊലപ്പെടുത്തി യെന്നും ഇയാൾ പോലീസിനോട് പറ ഞ്ഞത്.
അന്നത്തെ കേസിൻ്റെ രേഖകൾ തേടിയി റങ്ങിയ പോലീസിന് 1989 സെപ്റ്റംബർ 24-ന് ഗാന്ധിറോഡ് ജങ്ഷന് സമീപത്തെ കട പ്പുറത്ത് 30 വയസ്സുകാരനെ കൊല്ലപ്പെട്ട നി ലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെ ട്ട് എഫ്ഐആറിൻ്റെ ഇൻഡക്‌സ് മാത്രമാ ണ് നിലവിൽ ലഭിച്ചിട്ടുള്ളത്. ഇൻക്വസ്റ്റ്, പോ സ്റ്റ്മോർട്ടം റിപ്പോർട്ടുകൾ എന്നിവ കണ്ടെ ത്താനുള്ള ശ്രമത്തിലാണ്. ഈ കൊലപാത കത്തിന് മുഹമ്മദലിയുടെ വെളിപ്പെടുത്തലു മായി സാമ്യതകളുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കേസുമായി മുന്നോട്ടു പോവാൻ കഴിയുകയുള്ളൂ."
സുഹൃത്തിന്റെ പണം പിടിച്ചുപറിച്ചതിന്റെ പ്രതികാരത്തിൽ കടപ്പുറത്തുവെച്ച് യുവാവി നെ താനും ബാബു എന്ന സുഹൃത്തും ചേർ ന്ന് കൊലപ്പെടുത്തിയെന്നാണ് മുഹ മ്മദലി വേങ്ങര പോലീസിനോട് പറ ഞ്ഞത്. താൻ രണ്ടുകാലും പിടിച്ചു കൊടുക്കുകയും സുഹൃത്ത് ബാബു പൂഴിയിൽ മുഖമമർത്തി യുവാവിനെ കൊല്ലുകയും ചെയ്തെന്നാണ് മൊഴി അതുകൊണ്ടുതന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടി മരിച്ചു എന്ന രേഖപ്പെടുത്തിയിട്ടുണ്ടാവാം. പോ സ്റ്റ്മോർട്ടം റിപ്പോർട്ട് ആ തരത്തിലാ ണെങ്കിൽ പോലീസിന് മുഹമ്മദലിയുടെപേ രിൽ കൊലക്കുറ്റത്തിന് കേസെടുക്കാം.
മുപ്പത് വയസ്സുതോന്നിക്കുന്നയാളുടെ മൃത ദേഹം വായിൽനിന്നും മൂക്കിൽനിന്നും ചോ രവന്ന നിലയിൽ കണ്ടെത്തിയെന്നാണ് 1989 യിൽ രജിസ്റ്റർചെയ്ത കേസ് പിന്നീട് കൊല പാതകമാണെ ന്ന് തെളിഞ്ഞ തോടെ കൊല കുറ്റം കൂടി ചേർ ത്ത് എഫ്ഐആർ മാറ്റംവരുത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളെയും കൊലപാതകിയെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അത്തരം ഏക കേസ് എന്ന നിലയിലാണ് യുവാവിന്റെ മരണം മുഹമ്മ ദലിയുടെ വെളിപ്പെടുത്തലുമായി ചേർത്ത് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ. അഷ റഫിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേ ഷിക്കുന്നത്. മുഹമ്മദലി പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക മാത്രമാ ണ് ഇപ്പോൾ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു
തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ വാ ങ്ങിയപ്പോൾ ടി.കെ. അഷറഫിൻ്റെ നേതൃത്വ ത്തിലുള്ള സംഘം മുഹമ്മദലിയെ ചോദ്യം ചെ യിരുന്നു. അന്ന് മുഹമ്മദലിക്ക് 17 വയസ്സാ ണ്. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ കോ ഴിക്കോട്ട് നടക്കുന്ന സമയത്താണ് ബാബു എന്നയാളെ പരിചയപ്പെടുന്നതും കൃത്യം നട ത്തുന്നതുമെന്നാണ് മുഹമ്മദലി പോലീസി നോട് പറഞ്ഞത്. ബാബു എറണാകുളം സ്വ ദേശിയാണെന്നല്ലാതെ മറ്റു വിവരങ്ങളൊ ന്നും ഇയാൾക്കറിയില്ല. 39 വർഷമായി വേട്ട യാടുന്ന മനസ്സിലെ വിങ്ങലവസാനിപ്പിക്കാനാ ണ് കുറ്റം ഏറ്റുപറഞ്ഞതെന്നാണ് മുഹമ്മദലി പോലീസിനോട് വെളിപ്പെടുത്തിയത്.
കൂടരഞ്ഞിയിലെ കൊലപാതകത്തിൽ മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാന ത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തിരുവമ്പാടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആ കേസിലും പോസ്റ്റ്‌മോർട്ടം രേഖകൾ ഉൾപ്പെ ടെ ലഭിക്കാനുണ്ട്.
മുഹമ്മദലി

Comments
Post a Comment