ആശമാരുടെ ഓണറേറിയം; സിഐടിയു നിലപാടിൽ വൈരുധ്യം കേരളത്തിൽ ആവശ്യപ്പെടുന്നത് 15,000 രൂപ, മറ്റു സംസ്ഥാനങ്ങളിൽ 26,000 രൂപ




കോഴിക്കോട് :  ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം കേരളത്തിൽ 15,000 രൂപ യാക്കണമെന്ന് ആവശ്യപ്പെടുന്ന സിഐടിയു മറ്റു സംസ്ഥാനങ്ങ ളിൽ ആവശ്യപ്പെടുന്നത് 26,000 രൂപയെന്ന് ആക്ഷേപം. സമരം ചെയ്യുന്ന ആശമാരുടെ ആവശ്യ ങ്ങളെക്കുറിച്ചു പഠിക്കാൻ നിയോ ഗിച്ച സമിതിക്കു നൽകിയ കത്തിൽ ഓണറേറിയം 15,000 രൂ പയാക്കണമെന്നാണ് ആവശ്യം. മറ്റു പല സംസ്‌ഥാനങ്ങളിലും ഓണറേറിയം 26,000 രൂപയാക്ക ണമെന്നാണ് സിഐടിയു ആവ ശ്യമുന്നയിച്ചിരുന്നത്. ഇതിനായി പലയിടത്തും സമരവും സംഘടി പ്പിക്കുന്നുണ്ട്.

ഇതേസമയം എഐടിയുസി

ദേശീയ തലത്തിൽ ആവശ്യപ്പെ ടുന്ന 26,000 രൂപ തന്നെ കേരള ത്തിലും വേണമെന്നു നിർദേശി ച്ചു. ഐഎൻടിയുസി ആകട്ടെ, ക്ലാസ് ഫോർ ജീവനക്കാരുടെ ശമ്പളമായ 27,600 രൂപ അനുവദി ക്കണമെന്ന് ആവശ്യപ്പെട്ടു. മുസ് ലിം ലീഗിന്റെ ട്രേഡ് യൂണിയ നായ എസ്‌ടിയുവിനും ഇതേ നി ലപാടു തന്നെ.

സെക്രട്ടേറിയറ്റിനു മുന്നിൽ രാ പകൽ സമരം നടത്തുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ 21,000 രൂപ ഓണറേറിയമായി നൽകണമെ ന്നാണ് ആവശ്യപ്പെട്ടത്. വിരമി ക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ അനുവദിക്കണമെന്നത് ഉൾ : പ്പെടെ മറ്റ് ആവശ്യങ്ങളും ഉന്നായി ച്ചു. വിരമിക്കൽ ആനുകൂല്യവും പെൻഷനും ഉൾപ്പെടെ ആവശ്യ പ്പെടുന്ന സിഐടിയു, സമരം

ചെയ്യുന്ന കേരള ആശാ ഹെൽ ത്ത് വർക്കേഴ്‌സ് അസോസിയേ ഷൻ ഉന്നയിച്ചു പല ആവശ്യങ്ങ ളും അതേപടി സ്വന്തം നിലയ്ക്ക സമിതിക്കു നൽകിയിട്ടുണ്ട്. സമരം തുടങ്ങിയപ്പോൾ

അസോസിയേഷനെതിരെ സിപി എമ്മും സിഐടിയുവും ശക്ത മായ പ്രതിരോധം തീർത്തു. സം സ്‌ഥാനം 7000 രൂപ ഓണറേറിയം നൽകുന്നുണ്ടെന്നും തുക വർധി പ്പിക്കുന്നതു ബുദ്ധിമുട്ടാണെന്നു മായിരുന്നു സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമിന്റെ പ്രതികരണം. രാജ്യത്ത് ഏറ്റവും ഉയർന്ന ഓണറേറിയം കേരള ത്തിലാണെന്നു മന്ത്രി വീണാ ജോർജും വാദിച്ചു. അസോസി യേഷന്റെ നേതൃത്വത്തിൽ രാപ കൽ സമരയാത്ര ഉൾപ്പെടെ ശക്തമായപ്പോഴാണു പഠിക്കാൻ സമിതിയെ നിയോഗിച്ചത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി