ചക്കിട്ടപാറയിൽ വീട്ടമ്മയുടെ 15 കോഴികളെ തെരുവുനായകൾ കൊന്നൊടുക്കി



പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ വാർഡ് ഒന്നിലെ പറമ്പൽ ഭാഗത്ത് വീട്ടമ്മ വളർ ത്തിയിരുന്ന കോഴികളെ തെരുവുനായകൾ കടിച്ചുകൊന്നു.

ആന്ത്രോത്ത് ഷിജി റോബിൻ വളർത്തിയിരുന്ന 15 കോഴികളെ യാണ് മൂന്നു നായകൾ കൂട്ടം ചേർന്നു അക്രമിച്ചു കൊന്നത്. ഗ്രാമസഭ വഴി ലഭിച്ച 10 കോഴികളുടക്കം ആക്രമണത്തിൽ ചത്തു. വീട്ടുമുറ്റത്ത് കയറി തെരുവുനായകൾ ആക്രമിച്ചത് വീട്ടമ്മക്ക് ഭയത്തോടെ കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ.

വാർഡ് അംഗത്തെ വിവരം അറിയിച്ചിട്ടുണ്ട്. തെരുവുനായകൾ കാരണം കുട്ടികളെ സ്കൂ‌ളിലയക്കാൻ പോലും വിഷമിക്കുകയാ ണെന്ന് ഷിജി പറഞ്ഞു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി