അന്വേഷണത്തിനായി 11 മാസത്തോളം സൂക്ഷിച്ച മൃതദേഹം
മുഹമ്മദലിയുടെ രണ്ടാം 'കൊലപാതകം' ഓർത്തെടുത്ത് അന്നത്തെ എസ്ഐ കെ.ശ്രീനിവാസൻ
കോഴിക്കോട്: 'പുഴിയിൽ കമി ഴ്ന്നു കിടന്ന മൃതദേഹം മറിച്ചിട്ട പ്പോൾ ദേഹത്തും മുഖത്തും മണൽത്തരികൾ മൂടിയനിലയി ലായിരുന്നു... 28 വയസ്സ് പ്രായം തോന്നിക്കുന്ന ചെറുപ്പക്കാ രൻ... പിന്നീട് സ്ഥലത്തെ ത്തിയ പൊലീസ് സംഘം കട പ്പുറത്തു നിന്നു ഇൻക്വസ്റ്റ് നട ത്തി, പായയിൽ പുതച്ചു മെഡി
ക്കൽ കോളജ് ആശുപത്രിയി ലേക്ക് കൊണ്ടു പോയി... അന്വേഷണത്തിന്റെ ഭാഗമായി 11 മാസത്തോളം മൃതദേഹം സൂക്ഷിച്ചിട്ടുണ്ടന്നാണ് ഓർമ.." 1989ലെ നടക്കാവ് എസ്ഐ യും റിട്ട. അസി. കമ്മിഷണറു മായ കോട്ടുളി സ്വദേശി കെ. ശ്രീനിവാസൻ പറഞ്ഞു.
വേങ്ങര പൊലീസിൽ കീഴട ങ്ങിയ മുഹമ്മദലിയുടെ(54) ഇര ട്ടക്കൊലപാതക വെളിപ്പെടുത്തലുകൾ പത്രങ്ങളിൽ വായിച്ച പ്പോഴാണ് അന്ന് അജ്ഞാത മൃത ദേഹം കടപ്പുറ ത്ത് നിന്ന് കണ്ടെത്തിയ നിമിഷങ്ങൾ ഓർത്തെടുത്തത്.
ശ്രീനിവാസൻ ബീച്ചിൽ ഗാന്ധി റോഡ് ഭാഗ ത്തെ റോഡിനോട് ചേർന്ന പുഴി യിലാണ് മൃതദേഹം കിടന്നത്. പത്തു മണിയോടെ സ്ഥലത്തെ ത്തിയതെന്നാണ് ഓർമ. മുഹമ്മദ ലിയുടെ വെളിപ്പെടുത്തൽ വെറു തെയാകാൻ സാധ്യത ഇല്ല. ഞാൻ ഉൾപ്പെട്ട പൊലീസ് സം ഘം പരിശോധിച്ച മൃതദേഹവു മായി സാമ്യം ഉണ്ട്.
മാത്രമല്ല രണ്ടു സംഭവങ്ങളും ഒരേ സമയം ഓർത്തു പറഞ്ഞ തിൽ സത്യമുണ്ടാകാം. അന്വേ ഷണ സംഘത്തിനു പഴയ രേഖ കൾ ലഭ്യമായാൽ അന്വേഷണം. മുന്നോട്ടു പോകും-" ശ്രീനിവാ സൻ പറഞ്ഞു.
വെള്ളയിൽ ഭാഗത്തെ ഒരു ചാ യക്കട നടത്തിപ്പുകാരൻ 'കഞ്ചാ വ് ബാബു' എന്ന പേരിൽ അറി യപ്പെട്ടിരുന്നതും ശ്രീനിവാസൻ ഓർക്കുന്നുണ്ട്. കടയിൽ കഞ്ചാ വ് വിൽപന സജീവമാണെന്നു നാട്ടുകാർ പരാതി പറഞ്ഞതിനെ തുടർന്ന് കടയിൽ താൻ മൂന്നു തവണ റെയ്ഡ് നടത്തിയിട്ടു ണ്ടെന്നും ശ്രീനിവാസൻ പറ ഞ്ഞു.
നോർത്ത് അസിസ്റ്റന്റ് പൊലീ സ് കമ്മിഷണറായി വിരമിച്ച ശ്രീ നിവാസൻ ഇപ്പോൾ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാ ങ്കിന്റെ വൈസ് ചെയർമാനാണ്..

Comments
Post a Comment