കൂരാച്ചുണ്ട് സബ് ട്രഷറിക്ക് വാടകക്കെട്ടിടത്തിൽനിന്ന് മോചനം
✒️ജോബി മാത്യു,
നിസാം കക്കയം
കൂരാച്ചുണ്ട് : സബ് ട്രഷറി ഓഫി സിനു സ്വന്തമായി കെട്ടിടം നിർമി ക്കാൻ പഞ്ചായത്തിൻ്റെ കൈവശ ത്തിലുള്ള റജിസ്ട്രാർ ഓഫിസി നു സമീപത്തെ ഭൂമി കൈമാ റാൻ കൊയിലാണ്ടി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ ഭൂമി അളന്നുതിരിച്ചു. - പഞ്ചായത്തിൻ്റെ 6 സെന്റ് ഭൂമി റവന്യൂ വകുപ്പ് മുഖേന ട്രഷറി വകുപ്പിന് കൈമാറാനുള്ള നടപ ടിക്രമത്തിന്റെ ഭാഗമായാണ് സർ വേ നടത്തിയത്
സ്ഥലം അളന്ന് സൈറ്റ് പ്ലാൻ, മഹസർ ഉൾപ്പെടെ തയ്യാറാക്കി ഫയൽ കൊയിലാണ്ടി തഹസിൽദാർക്ക് കൈമാറുന്നതിന്റെ ഭാഗമായി താലൂക്ക് സർവേയറു ടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഭൂമി അളന്നുതിട്ടപ്പെടു ത്തി. വില്ലേജ് ഓഫീസർ തഹസിൽദാറിന് റിപ്പോർ ട്ട് കൈമാറും. കളക്ടർ ധനകാര്യവകുപ്പിന് രേഖകൾ കൈമാറുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപ ടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒൻപതുവർഷത്തിലധികമായി വാടക ക്കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് സബ്രഷറി പ്രവർത്തിക്കുന്നത്. ഇതുകാരണം മുതിർന്ന പൗരർ അടക്കം നേരിടുന്ന പ്രയാസത്തെക്കുറിച്ച് 'മാതൃഭൂ മി' വാർത്ത നൽകിയിരുന്നു. കൂരാച്ചുണ്ട്. കോട്ടൂർ, ചക്കിട്ടപ്പാറ, കായണ്ണ പഞ്ചായത്തുകളാണ് ട്രഷറി യുടെ പരിധിയിൽ വരുന്നത്.
പഞ്ചായത്ത് ഭരണസമിതികളുടെയും ജനപ്രതി നിധികളുടെയും നിരന്തരപരിശ്രമങ്ങളുടെ ഫലമാ യി 2014-ലാണ് കൂരാച്ചുണ്ടിൽ സബ്‌ട്രഷറി അനുവ ദിക്കുന്നത്. 8 വർഷമായി വാടക കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർ ത്തിക്കുന്ന ഓഫിസിൽ കയറിയി റങ്ങി ജനങ്ങൾ ദുരിതം അനുഭവി ക്കുകയാണ്.
2016 മുതൽ വാടകക്കെട്ടിടത്തിൽ ട്രഷറി പ്രവർത്തനം തുടങ്ങുകയും ചെയ്തു. 2015-ൽ സ്ഥലം ട്രഷറി വകുപ്പിന് കൈമാറാൻ പഞ്ചായത്ത് ഭരണസ മിതി തീരുമാനമറിയിച്ചിരുന്നു. എന്നാൽ, അനുകൂല തീരുമാനങ്ങളുണ്ടാവാത്തതിനെത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി 2023-ൽ വീണ്ടും തദ്ദേശവകുപ്പ് സെക്രട്ടറി ക്ക് അനുകൂലതീരുമാനമറിയിച്ചുള്ള രേഖകൾ കൈമാറി. ഈ ഫയൽ തദ്ദേശവകുപ്പ് തുടർനടപടികൾക്കായി റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. റവന്യൂ വകുപ്പാണ് ഭൂമി ട്രഷ റി വകുപ്പിന് കൈമാറേണ്ടത്. ട്രഷറി വകുപ്പിന് കെട്ടിടനിർ മാണത്തിന് ഫണ്ട് നിലവിലുണ്ടെങ്കിലും ഭൂമി കൈമാറി ലഭി ച്ചാൽമാത്രമേ നിർമാണനടപടികളിലേക്ക് കടക്കാൻ സാധി ക്കുമായിരുന്നുള്ളു. പഞ്ചായത്തിൻ്റെ അധീനതയിൽ നി ലവിലുള്ള ട്രഷറിക്ക് കൈമാറുന്ന ഭൂമി, നോട്ട് ഫൈനൽ റെക്കോഡ് ഗണത്തിൽ ഉൾപ്പെട്ടതോടെയാണ് കൈമാ റുന്നതിന് കാലതാമസം വന്നിരുന്നത്.
വടകര ആർഡിയെയും കൊയിലാണ്ടി തഹസിൽദാ ഒരെയും നിലവിലെ പഞ്ചായത്ത് ഭരണസമിതി നേരിൽ കണ്ട് ആവശ്യമുന്ന യിച്ചതിന്റെ ഫലമാ യി പഞ്ചായത്ത് ഭൂമി കൈമാറ്റനടപടികൾ ക്കായുള്ള ഫയൽ കഴി ഞ്ഞമാസം കൂരാച്ചു ണ്ട് വില്ലേജ് ഓഫീസറുടെ കൈവശമെത്തിയിരുന്നു. സ്ഥലം അളക്കുന്നതുമായി ബന്ധപ്പെട്ട് കാടുകയറിക്കിട ക്കുന്ന പഞ്ചായത്ത് ഭൂമി ജെസിബി ഉൾപ്പെടെ ഉപയോഗി ച്ച് പഞ്ചായത്ത് വൃത്തിയാക്കുകയും ചെയ്തിരുന്നു.
കൂരാച്ചുണ്ട് വില്ലേജ് ഓഫീസർ സുധീഷ് കുമാർ, പഞ്ചാ യത്ത് വൈസ് പ്രസിഡൻ്റ് വിൻസി തോമസ്, അസിസ്റ്റൻ്റ് സെക്രട്ടറി മനിൽ കുമാർ എന്നിവരുടെനേതൃത്വത്തിലാ ണ് ഭൂമി അളന്നുതിട്ടപ്പെടുത്തിയത്.

Comments
Post a Comment