പേരാമ്പ്രയിൽ പോളിടെക്നിക് സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിച്ചു



പേരാമ്പ്ര : നിയോജകമണ്ഡലത്തിൽ പുതിയ പോളിടെക്‌നിക് കോളേജ് സ്ഥാപിക്കുന്ന നടപ ടികൾ വേഗത്തിലാക്കാൻ സ്പെ ഷ്യൽ ഓഫീസറെ നിയമിച്ചു. കോഴിക്കോട് ജനറൽ പോളിടെ ക്നിക് കോളേജ് പ്രിൻസിപ്പലാ ണ് സ്പെഷ്യൽ ഓഫീസർ. കഴി ഞ്ഞ സംസ്ഥാന ബജറ്റിൽ പേരാ മ്പ്ര പോളിടെക്നിക് കോളേജിനാ യി അഞ്ചുകോടിരൂപ വകയിരു ത്തിയിരുന്നു. ടി.പി. രാമകൃഷ്ണൻ എംഎൽഎ നൽകിയ കത്തിനെ തുടർന്നാണ് സാങ്കേതികനടപടി കൾ വേഗത്തിലാക്കാൻ ഇപ്പോൾ സ്പെഷ്യൽ ഓഫീസറെ നിയമിച്ച് ഉത്തരവിറങ്ങിയത്.

ചങ്ങരോത്ത് പഞ്ചായത്തിൽ കല്ലൂർ ഭാഗത്ത് പഞ്ചായത്തിന്റെ കൈവശമുള്ള അഞ്ചേക്കർ സ്ഥ ലത്ത് പോളിടെക്നിക് ആരംഭി ക്കുന്നതാണ് പരിഗണിക്കുന്ന ത്. പുതിയ കെട്ടിടം ഒരുങ്ങുന്നതുവരെ വാടകക്കെട്ടിടത്തിൽ ആരംഭിക്കാനാണ് ആലോചിക്കുന്നത്.

ജില്ലയിൽ നിലവിൽ രണ്ട് സർ ക്കാർ പോളിടെക്ന‌ിക് കോളേജു കളാണുള്ളത്. പത്താംതരം കഴി യുന്ന കൂടുതൽപ്പേർക്ക് പഠനാവ സരം നൽകാൻ കൂടുതൽ പോളി ടെക്‌നിക് കോളേജുകൾ അനി വാര്യമാണെന്ന് സാങ്കേതികവി ദ്യാഭ്യാസ ഡയറക്ടർ ഉന്നതവിദ്യാ ഭ്യാസവകുപ്പിന് റിപ്പോർട്ട് നൽകി യിരുന്നു. തുടർന്നാണ് പുതിയ പോളിടെക്നിക്കിന് അനുമതി നൽകിയത്.

പേരാമ്പ്രയിൽ മുതുകാട്ട് നേ രത്തേ സർക്കാർ ഐടിഐ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമീണമേഖ ലയിൽ പുതിയ പോളിടെക്നി ക് കൂടി അനുവദിക്കുന്നതോടെ സാങ്കേതികവിദ്യാഭ്യാസപഠന ത്തിന് ഏറെപ്പേർക്ക് പ്രയോജ നമാകും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി