കക്കയം ഡാം സൈറ്റ് ടൂറിസംകേന്ദ്രത്തിൽ ഒരുമാസമായി ബോട്ട് സർവീസ് കട്ടപ്പുറത്ത്
സർവേയർ സ്ഥലം സന്ദർശിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതുകാരണം വൻ സാമ്പത്തികനഷ്ടം
✒️നിസാം കക്കയം
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് മേഖലയിൽ കെഎസ്ഇബിക്കുകീഴിലുള്ള ഹൈഡൽ ടൂറിസത്തിൽ ബോട്ട് സർവീസ് മുടങ്ങി. അടി സ്ഥാനസൗകര്യങ്ങൾപോലും യാഥാർഥ്യമാകാത്ത ടൂറിസ്റ്റ് കേ ന്ദ്രത്തിൽ വിനോദസഞ്ചാരി കൾക്ക് ആകെയുള്ള ആശ്ര യമായിരുന്നു ഡാം റിസർവോ യറിലൂടെയുള്ള സ്പീഡ് ബോട്ട് സർവീസ്. മേയ് മാസം പകുതി യോടെ ബോട്ട് സർവീസ് നിർ ത്തിയതോടെ കിലോമീറ്ററുകൾ താണ്ടി ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന സഞ്ചാ രികൾ നിരാശരായാണ് മടങ്ങുന്നത്.
മേയ് ഇരുപതിന് ബോട്ടിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അവസാനിക്കുന്നതിന് മുൻപു തന്നെ ബോട്ടിന്റെ വാർഷിക അറ്റകുറ്റപ്പണി പൂർത്തീകരി ച്ച് ബന്ധപ്പെട്ട രേഖകൾ തുറ മുഖവകുപ്പിന് കൈമാറിയിരു ന്നെങ്കിലും സർവേയർ സ്ഥലം സന്ദർശിച്ച് ഫിറ്റ്നസ് സർട്ടിഫി ക്കറ്റ് അനുവദിക്കാത്തതിനാ ലാണ് ബോട്ടിങ് മുടങ്ങിയിരി ക്കുന്നത്. ഒരുമാസത്തോളമാ യി ബോട്ട് സർവീസ് നിർത്തി വെച്ചതോടെ ഹൈഡൽ ടൂറി സത്തിന് വൻ സാമ്പത്തികന ഷ്ടവും നേരിടുന്നുണ്ട്. ബലിപെ രുന്നാൾ അവധിക്ക് നൂറുകണ ക്കിന് സഞ്ചാരികളാണ് ടൂറിസം കേന്ദ്രത്തിലെത്തിയിരുന്നത്. സർവേയർ സ്ഥലം സന്ദർശി ച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭി ച്ചാൽമാത്രമേ ബോട്ട് സർവീ സ് ആരംഭിക്കാൻ കഴിയുകയു ള്ളൂവെന്ന് ഹൈഡൽ ടൂറിസം അധികൃതർ അറിയിച്ചു.

Comments
Post a Comment