വിലങ്ങാട്; ദുരിതമുനമ്പിൽ കണ്ണീർ വറ്റി




വിലങ്ങാട്:   ഉരുൾപൊട്ടിയ അടച്ചിപ്പാറ യ്ക്കുതാഴെയുള്ള 80-ലധികം കു ടുംബങ്ങളാണ് വാടകവീടെടു ത്ത് പലയിടത്തായി താമസിക്കു ന്നത്. 31 പേർ സർക്കാരിന്റെ പട്ടികയിൽ ഇടംനേടി. അവർ ക്ക് 15 ലക്ഷം രൂപയുൾപ്പെടെ യുള്ള ആനുകൂല്യങ്ങൾ ലഭി ച്ചു. ബാക്കിയുള്ളവരോട് മഴ ക്കാലത്ത് ഇവിടെ താമസിക്കരു ത് ഈ പ്രദേശം വാസയോഗ്യമ ല്ലെന്ന് സർക്കാർ പറയുന്നുണ്ട ങ്കിലും അവർ ആനുകൂല്യങ്ങളു ടെ ഒരുപട്ടികയിലുമുൾപ്പെട്ടിട്ടി ല്ല. കഴിഞ്ഞകൊല്ലം ആദ്യരണ്ടു മാസം വാടക കൊടുത്തിരുന്നു. ഇപ്പോൾ അതുമില്ലാതായി. മഴ കൂടിയപ്പോൾ കഴിഞ്ഞമാസം ഒരാഴ്ച ക്യാമ്പിലായിരുന്നു. സ്കൂൾ തുറക്കേണ്ടതുകൊണ്ട് ക്യാമ്പ് നിർത്തി. വാടകവീടുകളിലേക്ക് പോയ്ക്കാള്ളൂ. ഒരാഴ്ചകൊണ്ട് വാടകയുടെ കാര്യത്തിൽ വിവരമറിയിക്കാം എന്നുപറഞ്ഞാണ് വിട്ടത്. ഇപ്പോൾ ദിവസം 20 കഴി ഞ്ഞു. ഞങ്ങളെക്കുറിച്ച് ഒരന്വേ ഷണവുമില്ല ഉറപ്പുമില്ലെന്ന് നാ ട്ടുകാർ പറയുന്നു.

വാസയോഗ്യമല്ലെങ്കിൽ സർ ക്കാർ ഈ പ്രദേശത്തുള്ളവ രെ പുനരധിവസിപ്പിക്കുകയാ ണ് വേണ്ടതെന്നാണ് പ്രദേശ ത്തുകാരുടെ ആവശ്യം. വലിയ വരുമാനങ്ങളുള്ളവരല്ല. കൂലിപ്പ ണിയും കൃഷിപ്പണിയുമൊക്കെ ചെയ്ത് ജീവിക്കുന്നവരാണ്.

ബാങ്ക് വായ്പയെടുത്താണ് അധികേപരും വീടുണ്ടാക്കിയത്. ഭവനവായ്പയും വിദ്യാഭ്യാസവാ യ്പയുമടക്കം തനിക്ക് പ്രതിമാസം 45,000 രൂപ ഇഎംഐ ഉണ്ടെ ന്നാണ് ഉഷാ ജോണി പറയുന്ന ത്. ഇതിനുപുറമെ ആറായിരം രൂപ വീട്ടുവാടകയും വേണം. കൃ ഷിയടക്കമുള്ള വരുമാ നമാർഗങ്ങൾ എല്ലാം നശിച്ചു. ഇനി എവിടെയെങ്കിലും യെങ്കിലും പോയി വീടുണ്ടാക്കണമെങ്കിൽ വീണ്ടും ബാങ്കുകാരെ സമീപിക്കാനാ ണോ. ഇത്രയും കടബാധ്യത നിൽക്കുമ്പോൾ എങ്ങനെയാ ണ് ഇനിയൊരു വായ്പയെടു ക്കാനാവുക. ഏത് ബാങ്കുകാ രാണ് തരിക. സർക്കാർ സഹാ യിച്ചില്ലെങ്കിൽ ഒന്നുകിൽ എല്ലാ വരെയും ഉരുള്ളെടുത്തുപോ കും. അല്ലെങ്കിൽ ഇതുപാലെ പേടിച്ചും മഴക്കാലത്ത് പലായ നം നടത്തിയും മരിക്കുന്നതുവ രെ ഇവിടെ ജീവിതം തുടരേണ്ടി വരും.

ഉഷജോണിക്ക് ബാങ്ക് വായ്പ യ്ക്ക് ഇൻഷുറൻസ് ഉണ്ട്. പ്രദേ ശം വാസയോഗ്യമല്ലെന്ന് പറയു കയല്ലാതെ ഔദ്യോഗികമായി റി പ്പോർട്ട് നൽകാൻ റവന്യൂ വകു പ്പ് തയ്യാറാകാത്തതുകൊണ്ട് ബാങ്കുകളൊന്നും ഇളവ് ചെ യ്തുതരുന്നില്ല. അക്കാര്യത്തിൽ പ്പോലും സർക്കാർ സഹായിക്കു ന്നില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി