മലയോര ഹൈവേ:ചക്കിട്ടപാറ ടൗണിലെ അപാകതയ്ക്കെതിരെ താലൂക്ക് വികസന സമിതിയിൽ പ്രതിഷേധം
ചക്കിട്ടപാറ : ടൗണിലെ മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് വിചിത്രമായ വീതി നിർണയം ആരോപിച്ച്, ചക്കി ട്ടപാറ സ്വദേശിയായ സമിതി അംഗം രാജൻ വർക്കി കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ പ്രതിഷേധിച്ചു.
സർവേ നടത്തിയ താലൂക്ക് സർവേയർമാർക്കെതിരെയാണു പ്ലക്കാർഡുമായി പ്രതിഷേധിച്ചത്. രാജൻ വർക്കിയുടെ മുൻ പരാതി പ്രകാരം മേയ് 29ന് താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ പക്കി ട്ടപാറയിൽ അളവ് നടത്തി പ്രശ്നം പരിഹരിച്ചുവെന്ന് രേഖാ മൂലം തഹസിൽദാർ യോഗ ത്തിൽ മറുപടി നൽകി.
അളവ് കഴിഞ്ഞപ്പോൾ മലയോര ഹൈവേക്ക് 12 മീറ്റർ വീതി വേണ്ടസ്‌ഥാനത്ത് ടൗണിൽ പല ഭാഗത്തും 10 മീറ്ററിൽ താഴെ മാത്രം വീതി കണ്ടെത്തിയത് എങ്ങനെയെന്ന് ചോദ്യം ഉന്നയിച്ചു. ടൗണിൽ റോഡിന് പല വീതിയാ ണെന്നും 12 മീറ്റർ വീതി തിക യ്ക്കാൻ ഭൂമി, കെട്ടിട ഉടമകളുടെ സഹായം തേടേണ്ടി വരുമെന്നും യോഗത്തിന്റെ അധ്യക്ഷനായ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു അറിയിച്ചു
വർഷങ്ങൾക്ക് മുൻപ് പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെ വില നൽകി ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. കൃത്യമായ റവന്യു രേഖയുടെ അടിസ്ഥാന ത്തിൽ അളവ് നടത്തി റോഡ് സംരക്ഷിക്കണമെന്നും പാത കയ്യേറ്റക്കാരെ സംരക്ഷിക്കാൻ നടത്തിയ സർവേ അംഗീകരിക്കില്ലെന്നും പ്രശ്നപരിഹാരത്തിനു നിയമസഹായം തേടുമെന്നും രാജൻ വർക്കി പറഞ്ഞു


Comments
Post a Comment