മഴ ജാഗ്രത
കുളത്തുവയൽ: മഴ കനക്കുന്നു.
വെള്ളക്കെട്ടുകളും രൂപപ്പെടുന്നു.
അപകടങ്ങൾ പതിയിരിക്കുന്ന വെള്ളക്കെട്ടുകളും ജലാശയങ്ങളും വഴിത്താരകളും.
നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക
അവർ സഞ്ചരിക്കുന്ന ഇടങ്ങൾ, അവരുടെ യാത്രാ മാർഗ്ഗങ്ങൾ എല്ലായിടത്തും കരുതലായി ഉണ്ടാകണം.
വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതും അവിടെ കുളിക്കുന്നതും കർശനമായി വിലക്കണം.
കുട്ടികളുടെ സുരക്ഷിതത്വത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകേണ്ടതുണ്ടല്ലോ.
മഴക്കാലം അപകടങ്ങൾ പതിയിരിക്കുന്ന കാലം കൂടിയാണ്.
ചെറിയൊരു അശ്രദ്ധ വലിയ അപകടത്തിലേയ്ക്കായിരിക്കും തള്ളി വിടുക.
കുഞ്ഞുങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
ഹെഡ്മാസ്റ്റർ
St. George's HSS Kulathuvayal

Comments
Post a Comment