ലഹരിക്കെതിരേ വേറിട്ട വഴിയുമായി കൂരാച്ചുണ്ട് സ്വദേശി






✒️നിസാം കക്കയം 

കൂരാച്ചുണ്ട് : ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മാതൃകാപദ്ധതികൾ ആവിഷകരിച്ച് വേറിട്ട വഴി തീർക്കുകയാണ് ആയഞ്ചേ രി റഹ്‌മാനിയ സ്കൂൾ അധ്യാപകനും കൂരാച്ചുണ്ട് പൂവത്തും ചോല സ്വദേശിയുമായ അസീസ്. ഒരു അധ്യയനവർഷം മുഴുവൻ ആകർഷകമായ ഒട്ടേറെ ബോ ധവത്കരണ പരിപാടികൾ കോർത്തിണക്കിയുള്ള പ്രവർ ത്തനമാണ് സ്കൂളിലെ വിമുക്തി ക്ലബ് കോഡിനേറ്റർകൂടിയായ പി.കെ. അസീസിനെ ശ്രദ്ധേയ നാക്കുന്നത്.

ഓരോ വർഷവും എട്ടാം ക്ലാ സിലെ തിരഞ്ഞെടുത്ത 24 വി ദ്യാർഥികൾക്ക് ലഹരിപ്രതിരോധ ത്തിന് ആവശ്യമായ പരിശീലന ങ്ങൾ നൽകി മൂന്നുവർഷംകൊ ണ്ട് പ്രവർത്തനസജ്ജമാക്കുന്ന രീതിയാണ് നിലവിലുള്ളത്. മൂ ന്നുവർഷം കൊണ്ട് ഹൈസ്കൂൾ തലത്തിൽ 72 കുട്ടികളെ ലഹരി ക്കെതിരേ പ്രവർത്തിക്കുന്ന സേ വകരായി മാറ്റും.

കേരളത്തിൽ ആദ്യമായി രൂപ വത്കരിച്ച ഏക യൂണിഫോം വി മുക്തി കെഡേറ്റുകളാണ് റഹ്‌മാ നിയ സ്കൂളിലേത്. വിവിധ വിഷ യങ്ങളെ ആസ്പദമാക്കി 'ജീവിതമാണ് ലഹരി', 'വിടരും മുമ്പേ വാടാതിരിക്കാൻ', 'നമ്മളിലൂടെ പരിഹാരം', 'വൈബ്@2025' തു ടങ്ങിയ ഏകദിന ക്യാമ്പുകൾ, കുടുംബത്തോ ടൊപ്പം ലഹരിവി രുദ്ധപ്രതിജ്ഞ, ആഘോഷങ്ങ ളിൽ ജാഗ്രത, കവലപ്രതിജ്ഞ, ജനജാഗ്രതാസഭ, ഗ്രാമസഞ്ചാ രം, സ്കൂൾ കോമ്പൗണ്ടിലും മറ്റും സൂചനാബോർഡുകൾ സ്ഥാപി

ക്കൽ തുടങ്ങി ലഹരിക്കെതിരേ യുള്ള തുടർപ്രവർത്തനങ്ങളുമാ യി അസീസിൻ്റെ നേതൃത്വത്തിൽ വിമുക്തി ക്ലബ് മുന്നോട്ടുപോവു കയാണ്. സ്കൂളിന്റെ ലഹരിവിരു ദ്ധപ്രവർത്തനങ്ങൾ ശ്രദ്ധയിൽ പ്പെട്ട മുഖ്യമന്ത്രി പിണറായി വിജ യൻ അസീസിന് അഭിനന്ദനങ്ങ ളും ആശംസകളുമറിയിച്ച് കത്തയച്ചിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി