കുറ്റ്യാടിയിൽ സ്‌കൂട്ടര്‍ യാത്രക്കാരന്‍ നടത്തിയ നിയമലംഘനത്തിന് ഓട്ടോ ഉടമയ്ക്ക് പിഴ
കുറ്റ്യാടി: സ്‌കൂട്ടര്‍ യാത്രക്കാരന്‍ നടത്തിയ നിയമ ലംഘനത്തിന് പോലീസ് പിഴയിട്ടത് ഓട്ടോറിക്ഷ ഉടമയ്‌ക്കെന്ന് പരാതി. കെ.എല്‍ 77 ഡി 7837 എന്ന സ്‌കൂട്ടറാണ് പിഴയിട്ട ചലാൻ ഫോട്ടോയില്‍ ഉളളത്. എന്നാല്‍ ത്രീവീലര്‍ എന്ന് രേഖപ്പെടുത്തി കെ.എല്‍ 77 ഡി 0037 എന്ന ഓട്ടോയുടെ ആര്‍.സി ഉടമയ്ക്കാണ് 500 രൂപ പിഴയിട്ട് ചെലാന്‍ ലഭിച്ചിരിക്കുന്നത്. പാലേരി പാറക്കടവുകാരനായ ഓട്ടോ ഉടമ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Comments
Post a Comment