കുവൈറ്റ് തീപിടിത്ത ദുരന്തം : പൊള്ളുന്ന ഓർമ്മകൾക്ക് ഒരാണ്ട്




കുവൈത്ത് സിറ്റി : ജൂൺ 11, ഇരുപത്തി നാല് മലയാളികൾ ഉൾപ്പെടെ 46 ഇന്ത്യക്കാരുടെയും 3 ഫിലിപ്പീനോകളുടെയും ജീവനെടുത്ത മംഗഫ് തീ പിടിത്ത ദുരന്തത്തിനു ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ വർഷം ജൂൺ 12 ന് പുലർച്ചെ കുവൈറ്റിലെ  മംഗഫിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിലാണ് 49 പേരുടെ സ്വപ്‌നങ്ങൾ കത്തി ചാമ്പലായത്.

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചതാണ് മിക്കവരുടെയും മരണത്തിനു കാരണമായത്.
ആറ് നിലയുള്ള കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത്. ഇതോടെ മുകളിലത്തെ നിലയില്‍ നിന്നും നിരവധി പേര്‍ കെട്ടിടത്തിന് പുറത്തേക്ക് എടുത്തുചാടുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചിലര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. കെട്ടിടത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് സംഭവ സമയത്ത് കെട്ടിടത്തിനകത്ത് കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചത്.


195 പേരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. അപകട സമയത്ത് എല്ലാവരും ഉറക്കമായിരുന്നതിനാലാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്.തീപിടിത്തത്തെ തുടർന്ന് കുവൈത്ത് സർക്കാർ പ്രത്യേക അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നും സംഭവത്തിൽ കുറ്റകൃത്യം സംശയിക്കപ്പെടെണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്നും അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ദുരന്തത്തെ തുടർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം സഹിക്കുന്നതിനു കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്തിൽ എത്തിയിരുന്നു. .

ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃത ദേഹങ്ങൾ ഇന്ത്യൻ വ്യോമ സേനയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിൽ എത്തിച്ചത്. അപകടത്തിൽ മരണമട ഞ്ഞവരുടെ കുടുംബത്തിനു കുവൈത്ത് സർക്കാർ പതിനഞ്ചായിരം ഡോളർ വീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു.ഇതിനു പുറമെ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റ വർക്കും തൊഴിലുടമയുടെ വകയായി വൻ തുക സാമ്പത്തിക സഹായമായി അനുവദിക്കുകയും ചെയ്തിരുന്നു.കൂടാ തെ മരിച്ച 49 ജീവനക്കാരുടെ കുടുംബങ്ങൾക്ക് അനുവദിച്ച ഇൻഷുറൻസ് തുകയായ 6,18,240 കുവൈത്തി ദിനാർ ( ഏകദേശം 17. 3 കോടി ഇന്ത്യൻ രൂപ കഴിഞ്ഞ മാസമാണ് എൻബിടിസി ആസ്ഥാനത്ത് വിതരണം ചെയ്തത് .മരിച്ച ഓരോ ജീവനക്കാരനും  48 മാസത്തെ ശമ്പളമാണ് ഇൻഷുറൻസ്  തുകയായി കമ്പനി നൽകിയത്.  


24 മലയാളികൾ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ 46 ഇന്ത്യക്കാരാണ് ദുരന്തത്തിൽ മരണ മ ടഞ്ഞത്. 3 ഫിലിപ്പീനികൾക്കും ജീവഹാനി സംഭവിച്ചു. ആഗോള തലത്തിൽ  വൻ വാർത്താ പ്രാധാന്യം നേടിയ ദുരന്തത്തിന്റെ  പൊള്ളുന്ന ഓർമ്മകൾ ഉണർത്തിയാണ് വീണ്ടും ഒരു ജൂൺ 12 കടന്നു പോകുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി