കാട്ടാന ശല്യം: ചക്കിട്ടപാറയിൽ കിഫ പ്രതിഷേധിച്ചു




6 മാസം മുൻപ് പ്രവൃത്തി ഉദ്ഘാടനം നടത്തിയ സോളർ തൂക്കുവേലിയുടെ നിർമാണം തുടങ്ങിയില്ല

 ചക്കിട്ടപാറ:  ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി, ചെമ്പനോട, പൂ ഴിത്തോട് മേഖലകളിൽ കാട്ടാന കൾ ജനവാസ പ്രദേശങ്ങളിൽ തുടർച്ചയായി ഭീഷണി സൃഷ്ടി ച്ചിട്ടും അധികൃതർ അനാസ്ഥ തു ടരുന്നതിൽ കിഫ പ്രതിഷേധിച്ചു. വിള നാശം കാരണം കർഷകർ ക്ക് വൻ നഷ്ട‌മാണ് ദിവസേന സംഭവിക്കുന്നത്.

പൂഴിത്തോട് മുതൽ സീതപ്പാറ വരെ 18 കിലോമീറ്റർ സോളർ തൂക്കുവേലി നിർമാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞഡിസംബറിൽ മന്ത്രി നിർവഹിച്ചെങ്കിലും പണി ആരംഭിക്കാത്ത ത് ജനങ്ങളോടുള്ള വെല്ലുവിളി യാണെന്ന് കിഫ ജില്ലാ കമ്മിറ്റി ആരോപിച്ചു. തൂക്കുവേലി നിർമാ ണം ഉടൻ പൂർത്തിയാക്കി മുഴു വൻ സമയം ആർആർടി സേവ നം ലഭ്യമാക്കണമെന്ന് ആവശ്യ പ്പെട്ടു. ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനി അധ്യക്ഷത വഹിച്ചു. ബോബൻ വെട്ടിക്കൽ, റോബർട്ട് മാളിയേക്കൽ, നവീൻ ലാൽ, വി നു കാലായിൽ, ജിയോ തേരകം എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി