തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി പേരാമ്പ്ര സിവിൽ സ്റ്റേഷൻ
പേരാമ്പ്ര : പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം. ഇവിടുത്തെ തെരുവുനായ ശല്യത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്.
നിത്യേന നൂറുകണക്കിന് ആളുകൾ ഇടപഴകുന്ന നിരവധി സർക്കാർ ഓഫീസുകൾ ഇവിടെ പ്രവർത്തിക്കുന്നു. ജോയിന്റ് ട്രാൻസ്പോർട്ട് ഓഫീസ്, പൊതുമരാമത്ത് ഓഫീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഓഫീസ്, ഫുഡ് &സേഫ്റ്റി ഓഫീസ്, എക്സൈസ് ഓഫീസ് കൂടാതെ രാജ്യത്തെ ആദ്യത്തെ സർക്കാർ മേഖലയിലുള്ള കരിയർ ഗൈഡൻസ് സെന്ററും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്.
ഈ കെട്ടിടതിൽ പല ആവശ്യങ്ങൾക്കായി നിത്യേന നൂറുകണക്കിന് ജനങ്ങളാണ് കയറിയിറങ്ങാറുള്ളത്.
കെട്ടിടത്തിനുള്ളിലും മുറ്റത്തും നിരനിരയായി കിടക്കുന്ന തെരുവ നായ്ക്കൾ കിടയിലൂടെ വേണം ഇവർക്ക് ഓഫീസിൽ എത്താൻ.
അതിരാവിലെത്തുന്ന ജീവനക്കാർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
മുകൾ നിലകളിലും തെരുവാനായ്ക്കൾ കയറി മലമൂത്ര വിസർജ്ജനം നടത്തുന്നതും ഏറെ പ്രയാസം ഉണ്ടാക്കുന്നു. സിഡിസി യിൽ പരിശീലനത്തിന് എത്തുന്ന വിദ്യാർത്ഥികളും വളരെ പ്രയാസം അനുഭവിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഭയ ചിത്തരായാണ് ജീവനക്കാരും വിദ്യാർത്ഥികളും പൊതുജനങ്ങളും ഇവിടേക്ക് കടന്ന് വരുന്നത്.
തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാവണമെന്ന് സിവിൽ സ്റ്റേഷനിലെ ജീവനക്കാരും പൊതുജനങ്ങളും ഒന്നടങ്കം പറയുന്നു.

Comments
Post a Comment