പേരാമ്പ്രയിൽ ബസിന്റെ അമിത വേഗതയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ബസ് തടഞ്ഞു.



പേരാമ്പ്ര : ബസിന്റെ അമിത വേഗതയിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ബസ് തടഞ്ഞു. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് കുറ്റ്യാടി റോഡിൽ ഓടുന്ന സിഗ്മ ബസ് പേരാമ്പ്ര ഡിഗ്നിറ്റി കോളജിന് സമീപം ഹോൺ മുഴക്കി അമിത വേഗത്തിൽ തെറ്റായ ദിശയിൽ എത്തി കുട്ടികളെ ഇടിക്കാൻ നോക്കിയതാണ് പ്രശ്നമായത്. തെറ്റായ ദിശയിൽ എത്തിയ ബസ് വിദ്യാർഥികൾ ഒച്ച വച്ചിട്ടും നിർത്താതെ പോവുകയും ഡ്രൈവർ കുട്ടികളെ ചീത്ത വിളിച്ചതായും പറയുന്നു. ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ്സിന്റെ പിറകെ വിദ്യാർഥികൾ  എത്തി ബസ് തടയുകയായിരുന്നു.
അതിനു മുൻപ് ബസ് വെള്ളിയൂർ, ചാലിക്കര, മുളിയങ്ങൽ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ബസ് തട്ടാൻ ശ്രമിച്ച വാഹനങ്ങളിലെ ആളുകളും ബസിൻ്റെ പിറകെ പേരാമ്പ്ര സ്റ്റാൻഡിൽ എത്തിയിരുന്നു. അവരും വിദ്യാർഥികൾക്ക് ഒപ്പം ചേർന്നാണ്  ബസ് തടഞ്ഞു വച്ച് പൊലീസിനെ ഏൽപിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി