മുത്താശ്ശിപ്പാറ ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യത്തിലേക്ക്
കൂരാച്ചുണ്ട്: വിനോദ സഞ്ചാരി കളുടെ പ്രധാന ആകർഷണ മായ കായണ്ണ പഞ്ചായത്തിൽ 6-ാം വാർഡിലെ മുത്താശ്ശിപ്പാറ ഇക്കോ ടൂറിസം വികസന പദ്ധ തി യാഥാർഥ്യത്തിലേക്ക്. വർഷ ങ്ങളായി പഞ്ചായത്തും നാട്ടുകാ രും മുത്താശ്ശിപ്പാറയെ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രകൃതിരമണീയമായ ടൂറിസ്‌റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് സർക്കാർ, ടൂറിസം വകുപ്പ്, പഞ്ചാ യത്ത്, വനം വകുപ്പുകൾ നടപടി യെടുക്കണമെന്ന് മനോരമ മുൻപ് വാർത്ത നൽകിയിരുന്നു. കായ ണ്ണ, കോട്ടൂർ, കുരാച്ചുണ്ട്, ചക്കിട്ട പാറ, പേരാമ്പ്ര പഞ്ചായത്തുക ളെ ബന്ധിപ്പിക്കുന്ന പ്രധാന ടൂറി സം പദ്ധതിയാണിത്.
കായണ്ണ പഞ്ചായത്തും വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നട ന്ന ചർച്ചയിൽ മുത്താശ്ശിപ്പാറയെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾ പ്പെടുത്താൻ തീരുമാനിച്ചു. ടൂറി സം സെന്ററിന്റെ വികസനത്തിന് വനം വകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചു. നടപ്പാത, ഇരിപ്പിട ങ്ങൾ, ഹാൻഡ് റെയിൽ, എന്നിവ നിർമിക്കും. ടിക്കറ്റ് കൗണ്ടർ സ്‌ഥാപിക്കും. 3 ഗൈഡുകളെ ടു റിസം സെന്ററിന് അനുവദിച്ചു.
കുടിവെള്ളം, ശുചിമുറി എന്നി വയ്ക്ക് കായണ്ണ പഞ്ചായത്ത് 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. 800 മീറ്ററോളം വൺവേ റോഡ് നവീ കരണത്തിന് 30 ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തി.
ടൂറിസം വികസന പദ്ധതി ചർ ച്ച ചെയ്യാൻ പ്രത്യേക ഗ്രാമസഭ യോഗം ഉടൻ ചേരുമെന്ന് മെം ബർ പി.കെ.ഷിജു അറിയിച്ചു. സെൻ്ററിൻ്റെ വികസനത്തിന് 90 ലക്ഷം രൂപയുടെ പ്രോജക്ട് തയാറാക്കി ടൂറിസം വകുപ്പിന്റെ അംഗീകാരത്തിനുള്ള നടപടികളി ലാണ്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശശി അധ്യ ക്ഷത വഹിച്ചു. സ്‌ഥിരസമിതി അധ്യക്ഷ കെ.വി.ബിൻഷ, മെം ബർ പി.കെ.ഷിജു, ഡിഎഫ്ഒ യു ആഷീഖ് അലി, പഞ്ചായത്ത് സെക്രട്ടറി പി.ജ്യോതിഷ്, പെരു വണ്ണാമുഴി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ നിഖിൽ ജെറോം, പെരുവണ്ണാമുഴി ഫോറസ്‌റ്റ് സ്‌റ്റേ ഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ.ബൈജുനാഥ് എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment