വെള്ളത്തിൽ മുങ്ങിയ വിദ്യാർത്ഥിക്ക് രക്ഷകരായി ജ്വല്ലറി ജീവനക്കാർ






മുക്കം: മുക്കം ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് മൈതാനത്ത് പുഴവെള്ളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർഥിയെ രക്ഷപ്പെടുത്തി മുക്കം ദിയ ഗോൾഡ് ജീവനക്കാരനായ മുഹമ്മദ് സ്വാലി (23) യും എടവണ്ണപ്പാറ എറക്കോട്ടിൽ റാഷിദും (23). ബെറ്റ് വെച്ച് പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥി കാലു മരവിച്ച് നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. റെഡ് അലർട്ടിനെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധിയായിരുന്നതിനാൽ സുഹൃത്തിൻ്റെ വീട്ടിലെത്തി മന്തിക്ക് ബെറ്റ് വെച്ച് സമീപത്തെ പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥിയാണ് പാതിവഴിയിൽ കുടുങ്ങി കാലു മരവിച്ച് നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ടാണ് മുക്കം ദിയ ഗോൾഡ് ആൻഡ് ഡമണ്ട്സിലെ ജീവനക്കാരായ പുല്ലൂരാംപാറ സ്വദേശി മുഹമ്മദ് സാലിഹ് വിദ്യാർഥിയെ രക്ഷിച്ചത്.
ഊണ് കഴിച്ച് പുൽപ്പറമ്പിലെ വിശ്രമകേന്ദ്രത്തിൽ ഇരിക്കുമ്പോഴാണ് വിദ്യാർഥികളുടെ നിലവിളി കേൾക്കുന്നത്. വിദ്യാർഥിയുടെ അടുത്തെത്തിയെങ്കിലും ക്ഷീണിതനായ കുട്ടിയെ കരയിലേക്ക് കൊണ്ടു വരാനായില്ല. തുടർന്ന്, പുഴവെള്ളത്തിന് മധ്യത്തിലുണ്ടായിരുന്ന ഫുട്ബോൾ പോസ്റ്റിൻ്റെ ബാറിലേക്ക് വിദ്യാർഥിയെ പിടിച്ചു കയറ്റുകയായിരുന്നു. ..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി