കരിയാത്തുംപാറ സ്മാർട്ട് അംഗണവാടി പ്രവേശനോൽസവം ഗംഭീരമാക്കി.
കരിയാത്തും പാറ : കരിയാത്തും പാറ 5ാം വാർഡിൽ സ്മാർട്ട് അങ്കണവാടി പ്രവേശനോത്സവം 3/6/2025 ന് ആഘോഷ പൂർവ്വം കൊണ്ടാടി. പ്രവേശനോത്സവം പ്രസിഡൻറ് ഓ കെ അമ്മദ് ഉൽഘാടനം ചെയ്തു. 55 ലക്ഷം രൂപയോളം ചെലവിട്ടാണ് സ്മാർട്ട് അംഗണവാടിക്ക് പുതിയ കെട്ടിടം പൂർത്തീകരിച്ചത്. വാർഡ് മെമ്പർ ജെസി ജോസഫ് കരിമ്പനയ്ക്കൽ സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡണ്ട് വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി മുഖ്യ അതിഥി ആയി. C.D.PO റസിയ ആശംസ അർപ്പിച്ചു. വികസന സ്റ്റാൻടിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി പുതിയ കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഡാർലി അബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ടിംഗ് കമ്മിറ്റി ചെയർപേഴ്സൻ സിമിലി ബിജു, കല്ലാനോട് വാർഡ് മെമ്പർ അരുൺ ജോസ്, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ, 12-ാം വാർഡ് മെമ്പർ വിജയൻ കെ കെ എന്നിവർ പ്രസംഗിച്ചു.
ആൻസമ്മ എൻ ജെ, സിനി ഷിജോ എന്നീ മെമ്പർമാർ ഗാനങ്ങളാലപിച്ചു. മാത്യു ചെമ്പനാനിയുടെ കവിതയും അവതരിപ്പിച്ചു. അങ്കണവാടി ടീച്ചേഴ്സ്, ആശാ വർക്കമാരും, 70 ഓളം നാട്ടുകാരും, മറ്റ് വിവിധ തലങ്ങളിലുള്ള സാമൂഹ്യ സംഘടനപ്രവർത്തകരും, പങ്കെടുത്തു.



Comments
Post a Comment