പേരാമ്പ്രയിൽ യുവാക്കളുടെ കൂട്ടായ്മയിൽ സൃഷ്ടി വായനശാലയ്ക്ക് ഉയിർത്തെഴുന്നേൽപ്പ്




പേരാമ്പ്ര : കാലപ്രവാഹത്തി നിടെ ഇല്ലാതായിപ്പോയ വാ യനശാലയെ കൂട്ടായ്മയിലൂടെ ഉയിർത്തെഴുന്നേൽപ്പിക്കുക യാണ് മുതുവണ്ണാച്ചയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. നാട്ടിൽനി ന്നും പുസ്തകങ്ങൾ സ്വരൂപിച്ച് സൃഷ്ടിഗ്രന്ഥാലയം പുനർജനി യായി. അവരുടെയെല്ലാം കുട്ടി ക്കാലങ്ങളിൽ നല്ലനിലയിൽ പ്ര വർത്തിച്ചു പോന്നിരുന്നതായി രുന്നു ഈ ഗ്രന്ഥശാല. വായന ശാലയ്ക്ക് നേതൃത്വം നൽകിയിരു ന്ന നിർവാഹക സമിതി അംഗ ങ്ങളിൽ പലർക്കും ജോലിലഭി ച്ചതിനാലും താമസസ്ഥലം മാ റിപ്പോയതിനാലും പതിയെ ഗ്ര ന്ഥാലയത്തിന്റെ പ്രവർത്തനം നിലച്ചുപോവുകയായിരുന്നു.

പുസ്‌തകങ്ങളെല്ലാം പിന്നീ ട് നഷ്ടമായി. അടുത്തിടെ ഒരു കൂട്ടം പ്രവർത്തകർ ഒത്തുചേർ ന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഗ്ര ന്ഥശാലയിൽ വീണ്ടും അംഗ ത്വം ചേർക്കാൻ ശ്രമംതുടങ്ങി. വാടകക്കെട്ടിടത്തിൽ മുറി ഒരു

ക്കി. കുറച്ചു പുസ്തകങ്ങളായ തോടെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരം നേടാൻ വിപുലീകരിക്കാനുള്ള പ്രവർത്തനമായി. വീണ്ടും പുസ്ത കങ്ങൾ സ്വരൂപിച്ചു. സമ്മാന കൂപ്പണിലൂടെയടക്കം പണംസ മാഹരിച്ചു.

ഇതെല്ലാമായതോടെ ആയി രത്തിലധികം പുസ്തകങ്ങളു മായി ലക്ഷ്യത്തിലെത്തി. സം സ്ഥാന ലൈബ്രറി കൗൺസിലി ന്റെ അംഗീകാരത്തിനായി കാ ര്യങ്ങൾ പൂർത്തീകരിച്ച് കാത്തി രിക്കുകയാണ്.

വീട്ടിയോട്ട് ഇല്ലത്ത് പ്രൊഫ. വി.ഐ. ശങ്കരൻ നമ്പൂതിരി ഗ്ര ന്ഥാലയത്തിന് കെട്ടിടം നിർമി ക്കാൻ ആവശ്യമായ ഭൂമി സൗ ജന്യമായി നൽകിയിട്ടുണ്ട്. കടി യങ്ങാട് പാലം തെക്കേടത്ത് കടവ് റോഡരികിൽ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ കെട്ടിടം നിർമിക്കണമെന്ന സ്വപ്നം യാ ഥാർഥ്യമാക്കാനുള്ള ശ്രമത്തിലാ ണിവർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി