കക്കയം ജലവൈദ്യുതപദ്ധതി പെൻസ്റ്റോക്ക് പൈപ്പ് സജ്ജം



✒️നിസാം കക്കയം 

കൂരാച്ചുണ്ട് : കനത്തമഴയിൽ കക്കയം ജലവൈദ്യുതപദ്ധതി യിലേക്ക് വെള്ളമെത്തിക്കുന്ന പെൻസ്റ്റോക്ക് പൈപ്പിലേക്ക് പാറ വീണ് തകരാർന്ന തിനെ ത്തുടർന്നുണ്ടായ തകരാർ പരിഹരിച്ചു. മേയ് 25-നാണ് പാറക്കല്ല് വീ ണതിനെത്തുടർന്ന് പെൻസ്റ്റോക്ക് പൈപ്പിന്റെ നാല് റോക്കർ സപ്പോർട്ടുകൾ ഇളകിത്തെറിച്ചുപോയത്.

കക്കയം ഡാമിൽനിന്ന് പെൻ സ്റ്റോക്ക് പൈപ്പ് വഴിയാണ് പവർ ഹൗസിലേക്ക് വൈദ്യു തി ഉത്പാദിപ്പിക്കാനായി വെ ള്ളമെത്തിക്കുന്നത്. പൈപ്പിലാ യിരുന്നു തകരാർ സംഭവിച്ചിരി ക്കുന്നത്. പൊട്ടിവീണ നാല് റോക്കർ സപ്പോർട്ടുകളും വെൽഡിങ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്.

പെൻസ്റ്റോക്ക് പൈപ്പിലെവെള്ളം പൂർണമായി വറ്റിച്ചുക ളഞ്ഞിരുന്നു. വെൽഡിങ് അവ സാനിച്ചതിനെത്തുടർന്ന് പെൻ സ്റ്റോക്ക് പൈപ്പിൽ വെള്ളംനിറ യ്ക്കാൻ തുടങ്ങി. വെള്ളം ഫിൽചെ യ്ക്ക് പരിശോധനയ്ക്കുശേഷം തിങ്ക ളാഴ്ച രാത്രിയോടെ വൈദ്യുതോ ത്പാദനം പൂർണതോതിലെത്തി ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ എസ്ഇബി അധി കൃതർ അറിയിച്ചു.

50 മെഗാവാട്ടി ന്റെ രണ്ട് മെഷീനിലൂടെയുള്ള 100 മെഗാവാട്ട് വൈദ്യുതോ ത്പാദനം കഴിഞ്ഞമാസം 25 മുതൽ നിർത്തിവെച്ചിരിക്കുക യാണ്. പദ്ധതിയിൽ വൈദ്യുതി ഉത്പാദനത്തിനുശേഷം പുറന്ത ള്ളുന്ന വെള്ളം ഉപയോഗിച്ചുള്ള കക്കയം ടൗണിലെ മൂന്ന് മെഗാ വാട്ടിൻ്റെ ചെറുകിട വൈദ്യുതോ ത്പാദനവും മുടങ്ങിയിരിക്കുകയാണ്. കാലവർഷാരംഭത്തിൽ തന്നെ പെൻസ്റ്റോക്ക് തകരാർ സംഭവിച്ചതോടെ കെഎസ്ഇബി ക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം സംഭവിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി