ചക്കിട്ടപാറ മുതുകാടിലെ ആദിവാസി യുവാവിൻറെ ദുരൂഹ മരണം ; ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി



✒️ ജോബി മാത്യു

ചക്കിട്ടപാറ : കഴിഞ്ഞ വെള്ളി യാഴ്ച വൈകിട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുളത്തൂർ ബിനുവിന്റെ മരണത്തിൽ നാട്ടു കാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പരിശോധന നടത്തി. ഫൊറൻസിക് സംഘം പരിശോധനയ്ക്കു ശേഷമേ മൃതദേഹം തുടർ നട‌പടികൾ സ്വീകരിക്കാൻ പാടുള്ളുവെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ച രാവിലെ കോഴി ക്കോട് ഫൊറൻസിക് സംഘം, പേരാമ്പ്ര ഡോഗ് സ്ക്വാഡ്, വിര ലടയാള വിദഗ്‌ധ സംഘവും ഉന്ന തിയിൽ മരിച്ച വീട്ടിലും പരിസര ത്തും പരിശോധന നടത്തി.

എസ്‌പിയുടെ നിർദേശ പ്രകാ രം കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വി.വി. ബെന്നി, പേരാമ്പ്ര ഡിവൈഎ സ്പ‌ി സുനിൽ കുമാർ, പെരുവ ണ്ണാമുഴി എസ്എച്ച്ഒ അജിത്ത് കുമാർ, എസ്ഐ ജിതിൻ വാസ് എന്നിവരുടെ നേത്യത്വത്തിൽ പൊലീസ് സംഘം സ്‌ഥലം സന്ദർശിച്ചു കൂടുതൽ അന്വേഷ ണം നടത്തി. പെരുവണ്ണാമൂഴി ഇൻസ്പെക്ടർ അജിത്ത് കുമാ റാണ് കേസ് അന്വേഷിക്കുന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി