കെട്ടിടം തുളച്ചു വരുന്ന എയർ ഇന്ത്യ; മണിക്കൂറുകൾക്കു ശേഷം യഥാർത്ഥ അപകടം; എന്തായിരുന്നു ആ പരസ്യം?
അപകടത്തിനു ശേഷം ജനശ്രദ്ധ പിടിച്ചു പറ്റിയ ആ അസാധാരണ പരസ്യം വാർത്തകളിൽ ഇടം നേടി
2025 ജൂൺ 12 ന്, അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്കുള്ള യാത്രാമധ്യേ പറന്നുയർന്ന് എയർ ഇന്ത്യ ഫ്‌ലൈറ്റ് AI171 എന്ന ബോയിംഗ് 787 ഡ്രീംലൈനർ തകർന്നുവീണതിൻ്റെ ആഘാതത്തിലാണ് രാജ്യം. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. രാജ്യം ഈ ഹൃദയഭേദകമായ നഷ്‌ടത്തിൽ ദുഃഖിക്കുമ്പോൾ അസാധാരണമായ ഒരു സംഭവമാണ് പൊതുജനശ്രദ്ധ പിടിച്ചുപറ്റിയത്.
ഗുജറാത്തിലെ ജനപ്രിയ പത്രമായ 'മിഡ്-ഡേ'യുടെ ഒന്നാം പേജ് അപകടത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അച്ചടിച്ചപ്പോൾ പത്രത്തിൻ്റെ ആദ്യപേജിൽ പഠന കേന്ദ്രമായ കിഡ്‌സാനിയയുടെ പരസ്യമായിരുന്നു. ഈ പേജിൽ ഏറ്റവും ശ്രദ്ധേയമായതും എയർ ഇന്ത്യ ദുരന്തത്തിന് ശേഷം പൊതുജനശ്രദ്ധ ആകർഷിച്ചതും ഈ പരസ്യത്തിൽ ചിത്രീകരിച്ച എയർ ഇന്ത്യ വിമാനത്തിന്റെ ചിത്രമാണ്.
കിഡ്‌സാനിയ തീമിൻ്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്ന വിമാനം, പേജിന്റെ വലതുവശത്ത് നിന്ന് ഒരകു കെട്ടിടത്തെ തുളച്ച് പുറത്തേക്ക് പറന്നുയരുന്നതായി കാണാം. ചിത്രത്തിലെ വിമാനത്തിൽ എയർ ഇന്ത്യ ബ്രാൻഡിംഗ് നെയിമും കാണാൻ സാധിക്കും. കുട്ടികൾക്ക് കിഡ്‌സാനിയയിൽ എക്സ്പീരിയൻസ് ചെയ്യാൻ കഴിയുന്ന വ്യോമയാന പ്രവർത്തനങ്ങളെ മനസിലാക്കി കൊടുക്കുക എന്നതാണ് ഈ പരസ്യംകൊണ്ട് ലക്ഷ്യമാക്കിയത്.
എന്നാൽ, ഈ പത്രം വിതരണം ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് എയർ ഇന്ത്യഫ്ലൈറ്റ് AI171 അഹമ്മദാബാദിൽ തകർന്നുവീണത്. അതുകൊണ്ടു തന്നെ ആ പരസ്യം എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഇത് തികച്ചും യാദൃശ്ചികം മാത്രമാണെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 13-15 തീയതികളിൽ നടക്കാനിരിക്കുന്ന കിഡ്സാനിയയുടെ ഫാദേഴ്‌സ് ഡേ പരിപാടിക്കായി മുൻകൂട്ടി ആസൂത്രണം ചെയ് ഒരു കാമ്പെയ്നിൻ്റെ ഭാഗമായിരുന്നു പരസ്യം. ആ ദിവസം പിന്നീട് എന്ത് സംഭവിക്കുമെന്ന് പരസ്യത്തിന് പിന്നിലെ ക്രിയേറ്റീവ് ടീമിന് ഒരു തരത്തിലും അറിയാൻ കഴിയില്ലെന്നും മാധ്യമങ്ങൾ പറയുന്നു.

Comments
Post a Comment