"ജീവൻ രക്ഷിക്കലല്ലേ വലുത്, ഒന്നുമോർത്തില്ല ചാടിയിറങ്ങി" ; ജീവന്റെ രക്ഷകരായി ഓട്ടോ സാരഥികൾ




കോഴിക്കോട്:  “അരയൊപ്പം ചെളിയാണ്, കുപ്പിച്ചില്ലുകളു മുണ്ട്. മുൻപ് പെരുമ്പാമ്പുണ്ടാ യിരുന്ന സ്ഥലമാണ്. പക്ഷേ അപ്പോൾ അതൊന്നും നോക്കിയില്ല, അവരെ രക്ഷിക്കുക യെന്നത് മാത്രമാണ് മുന്നിലുണ്ടായിരുന്നത്" -കാരപ്പറമ്പി ലെ ഓട്ടോഡ്രൈവർ കിഷോർ കുമാർ പറഞ്ഞു. ഇദ്ദേഹവും സുഹൃത്ത് സിദ്ധാർത്ഥനും ചാ യക്കട നടത്തുന്ന സന്തോഷ് കുമാറും ചേർന്നാണ് കനോലി കനാലിലേക്ക് നിയന്ത്രണംവിട്ട് പതിച്ച കാറിലെ യാത്രക്കാരായ മുത്തശ്ശിയെയും പേരക്കുട്ടിക ളെയും രക്ഷിച്ചത്.

'ചൊവ്വാഴ്ച വൈകീട്ട് അപ കടം നടക്കുമ്പോൾ ഞങ്ങൾ കാരപ്പറമ്പ്-കുണ്ടൂപ്പറമ്പ് റോഡിലെ ചായക്കടയിലായി രുന്നു. അപ്പോഴാണ് ഒരു കാർ കനാലിലേക്ക് പതിക്കുന്നത് കണ്ടത്. പിന്നെ ഒന്നും നോക്കി യില്ല. കനാലിന്റെ രണ്ട് ഭാഗ ത്തുകൂടെയുമായി ആളുകൾ ചാടിയിറങ്ങി. കാറിൽ യാത്ര ക്കാരുണ്ടാവുമെന്നറിയാമെന്ന ല്ലാതെ എത്രപേരുണ്ടെന്ന് നമു ക്കറിയില്ലല്ലോ. ഓടിയെത്തിയ പ്പോൾ കാർ തലകീഴായിക്കി ടക്കുകയായിരുന്നു. ഇറങ്ങി ഉയർത്തിയപ്പോഴാണ് മൂന്നു

പേരുണ്ടെന്ന് മനസ്സിലായത്. ചെളിയും വെള്ളവുമായതി നാൽ 15 മിനിറ്റെടുത്തു കാർഉയർത്തി അതിലു ള്ള യാത്രക്കാരെ പു റത്തെടുക്കാൻ. കാറി ന്റെ ഡോർ തുറന്ന് പു റത്തേക്കെടുക്കുമ്പോൾ ശ്വാസംമുട്ടുന്നുണ്ടെന്ന് അതിലുള്ള കുട്ടി പറയു ന്നുണ്ടായിരുന്നു' -കി ഷോർകുമാർ പറഞ്ഞു. കാർ ഓടിച്ച സ്ത്രീക്ക് നല്ല പ്രായമുണ്ട്. അവർ വെ ള്ളവും കുടിച്ചുപോയിട്ടുണ്ട്. കു റച്ചുകൂടെ വൈകിയിരുന്നെ ങ്കിൽ എന്താണ് സംഭവിക്കുക യെന്നുകൂടെ ഓർക്കാൻകഴി യില്ലെന്ന് ഓട്ടോഡ്രൈവർമാർ പറയുന്നു. രക്ഷാപ്രവർത്തന ത്തിനിറങ്ങിയ ഓട്ടോഡ്രൈ വർ വിജിലേഷിന്റെ കാലിൽ കുപ്പിച്ചില്ല് തുളച്ചുകയ റി മുറിഞ്ഞത് കരയി ലെത്തിയപ്പോഴാണറി യുന്നത്. എങ്ങനെയെ ങ്കിലും രക്ഷപ്പെടുത്തുക എന്നതിനപ്പുറത്തേക്ക് ഒന്നും മുന്നിലില്ലാത്തി നാൽ കാൽ മുറിഞ്ഞ തൊന്നും അറിയുന്നേ ഉണ്ടായിരുന്നില്ല. മൂ ന്നുപേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചപ്പോഴാ ണ് സമാധാനമായതെന്നും വി ജിലേഷ് പറയുന്നു. ഞങ്ങൾ എപ്പോഴും തൊട്ടടുത്ത കടയി ലാണുണ്ടാവാറുള്ളത്.

ഏഴുമണികഴിഞ്ഞാൽ കടപൂട്ടിയാൽ പോവും. ചൊവ്വാഴ്ച എല്ലാവ

രും ആ ഭാഗത്തുതന്നെയുണ്ടാ യതുകൊണ്ട് പെട്ടെന്ന് രക്ഷാ പ്രവർത്തനം നടത്താൻകഴി ഞ്ഞെന്നും ഡ്രൈവർമാർ പറ യുന്നു. കടയുടമ സന്തോഷ് കുമാറും അദ്ദേഹത്തിന് കഴി യുന്നരീതിയിൽ സഹായിച്ചു.

താനും കാലിനുപരിക്കുപ റ്റിയ വിജിലേഷുമാണ് ആദ്യം ഓടിയിറങ്ങിയതെന്ന് ഓട്ടോ ഡ്രൈവറായ ദീപേഷ് പറഞ്ഞു. ഞങ്ങൾക്ക് രണ്ടുപേർക്കുമാ ത്രം കാർ ഉയർത്താൻ കഴിയി ല്ല ബാക്കിയുള്ളവർ പിന്നാലെ ഇറങ്ങുമെന്നുറപ്പാണ്. അതു പോലെത്തന്നെ പിന്നാലെ ബാ ക്കിയുള്ളവരുമിറങ്ങി. നാട്ടുകാ രും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. അങ്ങനെയാ ണ് വലിയ ഒരു ദുരന്തമൊഴി വായതെന്ന് ദീപേഷ് പറഞ്ഞു.

കാറോടിച്ച അറുപത്തഞ്ചു കാരിയായ ഈസ്റ്റ്ഹിൽ സ്വ ദേശി ശോഭനയുടെ ഉള്ളിൽ കനാലിലെ വെള്ളം ചെന്ന തിനെത്തുടർന്ന് ആശുപത്രി യിൽ ചികിത്സയിൽ തുടരുക യാണെങ്കിലും ജീവൻ അപകട ത്തിലാകാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അവരുടെ കുടുംബം. കാരപ്പറമ്പ്-കുണ്ടൂപ്പ റമ്പ് റോഡിൽ കനോലി കനാ ലിൽ കാർ പതിച്ചുള്ള മൂന്നാ മത്തെ അപകടമാണെന്നാ ണ് ഓട്ടോഡ്രൈവർമാർ പറ യുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി