കക്കയം ജലവൈദ്യുത പദ്ധതി; ട്രയൽ വിജയകരം ; ഉത്പാദനം ഇന്നുമുതൽ പൂർണതോതിൽ



✒️നിസാം കക്കയം



കൂരാച്ചുണ്ട്: കക്കയം ജലവൈദ്യുത പദ്ധതിയിലേക്ക് വൈദ്യുതി ഉത്പാദന ത്തിനായി വെള്ളമെത്തിക്കുന്ന പെൻ സ്റ്റോക്ക് പൈപ്പിലേക്ക് പാറക്കല്ല് വീണ് തകരാർ സംഭവിച്ചതിനെത്തുടർന്നു ണ്ടായ പ്രതിസന്ധിക്ക് തിങ്കളാഴ്ച വൈ കുന്നേരം പരിഹാരമാകും. കനത്ത മഴ യെത്തുടർന്ന് മേയ് 25-ന് രാവിലെയാ ണ് പെൻസ്റ്റോക്ക് പൈപ്പിൻ്റെ റോക്കർ സപ്പോർട്ടുകൾ പാറ വീണ് തകർന്ന് അന്നുമുതൽ 103 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിന് തടസ്സം നേരിട്ടിരുന്നു. 50 മെഗാവാട്ടിന്റെ രണ്ട് മെഷീനിലൂടെ യുള്ള 100 മെഗാവാട്ട് വൈദ്യുതി ഉത്പാ ദനത്തിനൊപ്പം ഈ പദ്ധതിയിൽനിന്ന് പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചുള്ളകക്കയം ടൗണിലെ മൂന്ന് മെഗാവാട്ടിൻ്റെ ചെറുകിട വൈദ്യുതി ഉത്പാദനവുമാ ണ് മുടങ്ങിയിരുന്നത്. കാലവർഷ ആരം ഭത്തിൽത്തന്നെ പെൻസ്റ്റോക്കിന് തക രാർ സംഭവിച്ചുതോടെ കെഎസ്ഇബിക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം സംഭവിച്ചത്.

തകരാർ സംഭവിച്ച റോക്കർ സപ്പോ
ട്ടുകൾ വെൽഡിങ് ചെയ്യുന്ന ജോലി ശനിയാഴ്ച വൈകുന്നേരം പൂർത്തിയാ യിരുന്നു. വെൽഡിങ് ചെയ്യുന്നതിന്റെ ഭാഗമായി പെൻസ്റ്റോക്ക് പൈപ്പിലെ വെള്ളം പൂർണമായി വറ്റിച്ചു കളഞ്ഞി രുന്നു. വെൽഡിങ് അവസാനിച്ചതി നെത്തുടർന്ന് ശനിയാഴ്ച വൈകുന്നേര ത്തോടെ തുടങ്ങിയ പെൻസ്റ്റോക്ക് പൈ പ്പിൽ വെള്ളം നിറയ്ക്കൽ ഞായറാഴ്ച പുലർ ഒച്ച 4.15നാണ് അവസാനിച്ചത് അതിന് ശേഷം ഞായറാഴ്ച വൈകുന്നേരം നട ത്തിയ ടയിൽ വിജയകരമായിരുന്നു. പെൻസ്റ്റോക്ക് ഒരുവട്ടംകൂടി കാലിയാ ക്കിയ ശേഷം വീണ്ടും ട്രയൽ നടത്തേണ്ട തുണ്ട്. അതും വിജയകരമാണെങ്കിൽ തി ങ്കളാഴ്ച രാത്രിയോടെ വൈദ്യുതി ഉൽപാ ദനം പുനരാരംഭിക്കാൻ സാധിക്കുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി