ഇന്ന് ലോകരക്തദാന ദിനം രക്തദാനത്തിൽ മാതൃക സൃഷ്ടിച്ച് ജെസിഐ കൂരാച്ചുണ്ട്




✍🏿 നിസാം കക്കയം

കൂരാച്ചുണ്ട് : ഇടവേളകമില്ലാതെ രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ച് മാതൃകയാവുകയാണ് ജെസിഐ കൂരാച്ചുണ്ട് ചാപ്റ്റർ.  എംവിആർ ക്യാൻസർ സെന്റർ, കോട്ടപ്പുറം ഗവ.ആശുപത്രി എന്നിവരുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച് വരുന്നത്.   ഓരോ മൂന്ന് മാസ ഇടവേളകളിലും രക്ത  ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത് വരെ പതിനഞ്ചിലധികം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ജെസിഐ കൂരാച്ചുണ്ടിലെ ഭാരവാഹികൾ എല്ലാവരും തന്നെ ഓരോ ക്യാമ്പിലും രക്തദാനം നിർവഹിക്കാറുമുണ്ട്. 50 മുതൽ 100 വരെ ആളുകളാണ് ഓരോ ക്യാമ്പിലും രക്തം ദാനം ചെയ്യാനായി എത്താറുള്ളത്. 

കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ നൈപുണ്യ വികസന പരിശീലനം കൊടുക്കുകയയെന്ന ലക്ഷ്യത്തോടെ ജെസിഐയുടെ നേതൃത്വത്തിൽ ഇൻസൈറ്റ് ലൈഫ് സ്കിൽ അക്കാദമി കൂരാച്ചുണ്ടിൽ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തുകളിലെ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി, നിർധനർക്ക് സൗജന്യ ഭക്ഷണം നൽകുന്ന അക്ഷയ പാത്രം പദ്ധതി, അവധിക്കാല ക്യാമ്പുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തികളിലൂടെയും പൊതുപ്രവർത്തന രംഗത്ത് മാതൃകയാവുകയാണ് ജെസിഐ കൂരാച്ചുണ്ട് ചാപ്റ്റർ. ഡോ.അനിൽ ജേക്കബ്, സിജിൽ ജോയ്, ജിതിൻ പതിയിൽ, ഡാർവിൻ മലേപറമ്പിൽ, സിജോ കപ്പലുമാക്കൽ, റോബിൻ തേനംമാക്കൽ, റിജിൻ തേനംമാക്കൽ, അരുൺ സക്കറിയ, ജിൻസ് പുളിക്കൽ,ശ്രീജിത് സതേൺ, അനൂപ് ഇളംബ്ലാശേരി, ബിജോയ്സ് മൂലക്കുന്നേൽ, ജേക്കബ് കോച്ചേരി, ബിജു ചാലിക്കോട്ട, ജോബിൻ പാലത്തുംതലക്കൽ, ജിസ്ന ജോൺ 
എന്നിവർ നേതൃത്വം കൊടുക്കുന്ന ടീമാണ് ജെസിഐ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി