'പകൽ പവർകട്ട്': കെഎസ്ഇബി ജീവനക്കാർക്ക് നേരെ ആക്രമണം; കല്ലുകൊണ്ട് ക്രൂരമർദ്ദനം




കാസർകോട്:
കാസർകോട് പടന്നക്കാട് കെഎസ്ഇബി ജീവനക്കാർക്ക് നേരെ മർദ്ദനം.

പടന്നക്കാട് സെക്ഷനിലെ സബ് എൻജിനീയർ ശശി,ഓവർസിയർ ശ്രീജിത്ത്, ലൈൻമാൻമാരായ അശോകൻ, പവിത്രൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതികൾ കല്ല് ഉപയോഗിച്ച് സബ് എഞ്ചിനീയറുടെ മുഖത്ത് കുത്തുകയായിരുന്നു.

പകൽ സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്തായിരുന്നു പ്രതികൾ അധികൃതരെ മർദ്ദിച്ചത്. ആക്രമണം നിയന്ത്രിക്കാൻ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി