കൂരാച്ചുണ്ട് ടൗണിലും കുരങ്ങുകൂട്ടമെത്തി




✒️ ജോബി മാത്യു 

കൂരാച്ചുണ്ട് :  വനഭൂമിയോടു  ചേർന്നുള്ള കൃഷി ഭൂമിയിൽ മുൻ പ് ഇറങ്ങിയിരുന്ന കുരങ്ങുകൾ കൂരാച്ചുണ്ട് ടൗൺ മേഖലയിൽ എത്തി. സെന്റ് തോമസ് യുപി സ്കൂളിനോടു ചേർന്നുള്ള സ്വകാര്യ ഭൂമിയിലെ തെങ്ങുകളിൽ കുരങ്ങുകൾ കരിക്ക് പറിച്ച് കുടിക്കുന്നതാണ് ഇന്നലെ വൈകിട്ട് 5.30ന് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

മലയോരത്ത് കുടിയേറ്റത്തിൻ്റെ ആദ്യനാളുകളിലാണു അങ്ങാടിയിൽ കളിൽ കുരങ്ങുകളെ കണ്ടിരുന്നത്. പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ടൗൺ ഭാഗത്ത് കുരങ്ങുകൾ എത്തിയതോടെ ജനങ്ങൾ കൗതുകത്തോടെ നോക്കിനിന്നു.

കൂരാച്ചുണ്ട് ടൗൺ മേഖലയിൽ ആദ്യമായാണ് കുരങ്ങുകളെ കാ ണുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സ്‌കൂളിനു സമീപത്ത് കുരങ്ങുകൂ ട്ടമെത്തിയതിൽ ആശങ്ക വർധി ക്കുന്നുണ്ട്.

കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ പ്രദേശമാണിത്. കു രങ്ങുകളെ പിടികൂടാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി