ഖത്തറിൽ വ്യോമ പാത താൽക്കാലികമായി അടച്ചു, മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് നടപടി





ദോഹ : ഇറാൻ ഇസ്രായേൽ സംഘർഷ തുടരുന്ന പശ്ചാത്തലത്തിൽ വ്യോമപാത അടച്ച് ഖത്തർ. താൽക്കാലികമായാണ് വ്യോമപാത അടച്ചത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ പൗരന്മാരുടേയും താമസക്കാരുടേയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് വ്യോമപാത അടക്കാനുള്ള തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സുരക്ഷാ മുൻകരുതലിന്റെഭാഗമാണ് നടപടിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നു. എത്രകാലത്തേക്കാണ് അടച്ചിടുന്നതെന്ന കാര്യം നിലവിൽ വ്യക്തമല്ല. ഖത്തറിലെ അമേരിക്കൻ എംബസി ഖത്തറിലെ അമേരിക്കൻ പൗരന്മാർക്ക് അൽപ നേരം മുമ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി