സാമൂഹികമാധ്യമത്തിലെ കുറിപ്പിനെച്ചൊല്ലി തർക്കം; നാദാപുരത്ത് രണ്ടുപേർക്ക് കുത്തേറ്റു
നാദാപുരത്ത്: നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സഹോദരങ്ങളായ ഊനംവീട്ടിൽ നാസർ, സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീറാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്.
വാട്സ് ആപ്പ് സന്ദേശത്തെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നാസറിനും സലീമിനുമെതിരായി ബഷീർ മോശം പരാമർശം നടത്തിയത് ചോദ്യം ചെയ്‌തതിന് പിന്നാലെയായിരുന്നു ഇരുവർക്കും വെട്ടേറ്റത്. നാസറിന്റെ വയറിനും സലീമിൻ്റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തിനു പിന്നാലെ ബഷീർ ഓടി രക്ഷപെട്ടു

Comments
Post a Comment