പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ യുവാക്കള്‍ആഹാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദിച്ചതായി പരാതി
പേരാമ്പ്ര : പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്ര- വടകര റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഭവന്‍ ഹോട്ടല്‍ ഉടമ പെരുവയല്‍ സ്വദേശിയായ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് പേരാമ്പ്ര സ്വദേശികളായ യുവാക്കള്‍ ആഹാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സിദ്ദീഖിനെ മര്‍ദ്ദിച്ചത്.രാത്രി കടയില്‍ വന്ന യുവാക്കള്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ പെരുന്നാള്‍ ദിവസമായതിനാല്‍ തൊഴിലാളികള്‍ കുറവാണെന്നും അല്പം വൈകുമെന്ന് അറിയിച്ചു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ ഉടമയോട് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയായിരുന്നു. മൂക്കിന്റെ പാലം തകര്‍ന്ന ഹോട്ടല്‍ ഉടമ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രയിലും ചികില്‍സ തേടി.

Comments
Post a Comment