ഉള്ളിയേരിയിൽ കുന്നിടിഞ്ഞ് കൂറ്റൻ കല്ലുകൾ കെട്ടിടത്തിൽ പതിച്ചു



ഉള്ളിയേരി: മുണ്ടോത്ത് കുറ്റി
യിൽ കുന്നിൽ മണ്ണിടിച്ചിലിനെ തുടർന്നു സമീപത്തെ വീടുകളും സ്വകാര്യ സ്ഥാപനവും അപകട ഭീഷണിയിൽ. മുണ്ടോത്ത് താസ് ഡിസ്പ്ലേയ്‌സ് കമ്പനിയുടെ കെട്ടിടത്തിനും തൊട്ടടുത്തുള്ള വീടിനും കേടുപാടുണ്ടായി. സമീ പത്തെ കുന്ന് ഇടിഞ്ഞ് കുറ്റൻ ചെങ്കല്ലുകൾ കെട്ടിടത്തിനു മുക ളിൽ പതിക്കുകയായിരുന്നു. കഴി ഞ്ഞ ദിവസം ഉച്ചയ്ക്കാണ് വലിയ ശബ്ദത്തോടെ കല്ലും മണ്ണും പതിച്ചത്. കെട്ടിടത്തിന്റെ ചുമരിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. വലിയ കല്ല് ഉരുണ്ട് വീണ് നിൽ ക്കുന്നത് കിണറിനു തൊട്ടടുത്താ ണ്. കിണറിനും ഇതു ഭീഷണിയാണ്

ഒരാഴ്ച മുൻപ് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഇതേ സ്‌ഥാപനത്തിലെ കെട്ടിടത്തിന്റെ ഷീറ്റ് തകർന്നിരുന്നു. മണ്ണിടിച്ചി ലിൽ തെങ്ങ് കടപുഴകിയാണ് ഷീറ്റിട്ട കെട്ടിടത്തിനു മുകളിൽ വീണത്. കെട്ടിടത്തോടു ചേർന്നു നിൽക്കുന്ന കുന്ന് ഏതു സമയ വും വീഴാറായ നിലയിലാണ്. വലിയ കല്ലുകൾ അടങ്ങിയ ഭാഗം ഇളകി നിൽക്കുകയാണ്.

അപകട ഭീഷണിയെ തുടർന്ന് സ്‌ഥാപനത്തിന് താൽക്കാലിക മായി അവധി നൽകി. 30 സ്ത്രീ കൾ ഇവിടെ ജോലി ചെയ്യുന്നു ണ്ട്. സമീപത്തെ ഷഹാന മൻ സിൽ അബുവിന്റെ വീട്ടുവളപ്പിലേക്കാണു കൂറ്റൻ കല്ലും മണ്ണും വീണത്. വീടിനോട് തൊട്ടു ചേർ ന്നാണ് കല്ലും മണ്ണും ഇടിഞ്ഞു വീ ണത്. വീടിന്റെ ചുറ്റുമതിൽ നിലം പതിച്ചു. തെങ്ങ്, 15 കമുകിൻ തൈ, മറ്റു ഫലവൃക്ഷങ്ങൾ എന്നിവ നശിച്ചു. മഴ കനത്താൽ കൂറ്റൻ കല്ലുകൾ നിറഞ്ഞ മണ്ണ് താഴോട്ടു പതിക്കുമെന്ന ഭീതിയിലാണ് സമീപ വാസികൾ. വില്ലേ ജ് അധികൃതർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി