കക്കയം - തലയാട് റോഡരികിലെ ഇടിഞ്ഞു വീണ മണ്ണ് പൂർണമായി നീക്കിയില്ല
✒️ ജോബി മാത്യു
കൂരാച്ചുണ്ട് : കക്കയം - തലയാട് 26-ാം മൈൽ 27-ാം മൈൽ മേഖലകളിൽ പാതയോര ത്തെ മണ്ണ് അപകട ഭീഷണിയാകുന്നതായി പരാതി. മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ഭാ ഗത്ത് റോഡരിക് ഇടിച്ച സ്‌ഥല ങ്ങളിലാണ് ആഴ്ചകൾക്ക് മുൻപ് മണ്ണിടിച്ചിൽ സംഭവിച്ചത്.
മണ്ണിടിഞ്ഞ് വീണത് റോഡരി കിൽ നിന്നു മാറ്റാത്തതാണു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണി. 26-ാം മൈൽ വളവിനു സമീപത്ത് മണ്ണിടിഞ്ഞ് ടാറിങ് പാതയിലാണ്. ഈ ഭാഗത്ത് തന്നെ റോഡരി ക് ഇടിഞ്ഞ് ഗതാഗതം മുടങ്ങിയ സ്ഥലത്തും ഭാഗികമായി മാത്രമാ ണ് മണ്ണും കല്ലും നീക്കം ചെയ്തത്.
27-ാം മൈൽ, 28-ാം മൈൽ പ്രദേ ശത്തും മണ്ണിടിച്ചിൽ സംഭവിച്ചത് പാതയിൽ നിന്നും പൂർണമായും നീക്കിയില്ല. കനത്ത മഴയിൽ ഈ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷ ണി നിലനിൽക്കുന്നുണ്ട്. ഗതാ ഗത പ്രശ്നമാകുന്ന മണ്ണ് നീക്കം ചെയ്യണമെന്നും മണ്ണിടിച്ചിൽ സംഭവിച്ചാൽ അടിയന്തരമായി ഗതാ ഗത തടസ്സം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്ക ണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു

Comments
Post a Comment