ഭീഷണിയായി കല്ലാനോട് സ്റ്റേഡിയം റോഡരികിലെ ഗർത്തം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ആറാം വാർഡ് കല്ലാനോട് സ്റ്റേഡിയം തൂവ്വക്കടവ് റോഡിൽ യാത്രക്കാർക്ക് അപകടപ്പ് ഭീഷണിയുയർത്തി ഗർത്തം. സ്റ്റേഡിയത്തിന് സമീപത്തായി നിർമിച്ച കലുങ്കിന്റെ സംരക്ഷണ
ഭിത്തിയുടെ ഭാഗത്താണ് ഗർത്തം രൂപപ്പെട്ടത്. ജൽ ജീവൻ പദ്ധതിയുടെ ജല വിതരണ പൈപ്പ് പോവുന്നത് ഇതുവഴിയാണ്. പൈപ്പിടാൻ കുഴിയെടുത്തതോടെയാണ് ഗർത്തം രൂപപ്പെട്ടതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വീതികുറഞ്ഞ റോഡിൻ്റെ ടാറിംഗ് തകർന്നും മണ്ണൊലി ച്ചുപോയുമാണ് ഗർത്തം രൂപപ്പെ ട്ടത്. യാത്രക്കാരുടെ സുരക്ഷ ഉ റപ്പാക്കാൻ നടപടി സ്വീകരിക്ക ണമെന്നാണ് നാട്ടുകാരുടെ ആ വശ്യം

Comments
Post a Comment