താമരശ്ശേരി ചുരത്തിൽ നാളെയും നിയന്ത്രണം
താമരശ്ശേരി ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും,ആളുകൾ കൂട്ടം കൂടുന്നതിനും നാളെയും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്.
വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ല, ചുരത്തിൽ കൂട്ടം കൂടാനും അനുവദിക്കില്ല.
നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും.
പെരുന്നാൾ ആഘോഷവും, അവധി ദിനവും പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്താറുണ്ട്, ഇവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തുന്നതും, കൂട്ടം കൂടുന്നതും ചുരത്തിൽ ഗതാഗത തടസ്സത്തിന് ഇടയാക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.

Comments
Post a Comment