പ്രവേശനോത്സവം ഗംഭീരമാക്കി ബഡ്‌സ് സ്കൂൾ




കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഭിന്നശേഷിക്കാരുടെ അക്ഷരക്കളരി 'ബഡ്‌സ് സ്‌കൂൾ' കെട്ടിലും മട്ടിലും വിദ്യാരംഭം ആഘോഷമാക്കി. പരിപാടിയിൽ വാർഡ് മെമ്പർമാരും, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സണും മെമ്പർമാരും, വിവിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, സാമൂഹ്യപ്രവർത്തകരും, വിദ്ദ്യാര്ഥികളും, രക്ഷിതാക്കളും ചേർന്ന് സമ്പന്നമാക്കി.


പത്താം വാർഡ് മെമ്പർ റസീന യൂസുഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ വൈസ് പ്രസിഡണ്ട് വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ഓകെ അമ്മദ് ബ്ലോക്ക്മെ മ്പർ വി കെ ഹസീന, ആന്റണി പുതുകുന്നേൽ, ഡാർലി അബ്രഹാം, സിമിലി ബിജു, ജെസ്സി ജോസഫ്, കാർത്തിക വിജയൻ, അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ, സൂപ്പി തെരുവത്ത്, വി എസ് ഹമീദ്, ഒകെ ബഷീർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

വിദ്ദ്യാര്ഥികളെ സമ്മാനങ്ങളും റോസാ പുഷ്പങ്ങളും നൽകി വരവേറ്റു. എട്ടാം വാർഡ് മെമ്പർ സിനി സിജോയും, രണ്ടാം വാർഡ് മെമ്പർ ആൻസമ്മയും ഗാനങ്ങളാലപിച്ചു. വിദ്ദ്യാര്ഥികളുടെ സോളോ, ഗ്രൂപ് നൃത്ത പരിപാടികളുമുണ്ടായിരുന്നു. അദ്ധ്യാപിക അനുപ്രിയ നന്ദിപ്രകാശനം നടത്തി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി