ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമിൽ റെഡ് അലർട്ട്




കക്കയം: ജലനിരപ്പുയർന്നതിനെ തുടർന്ന് കക്കയം ജലസംഭരണിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയർന്നിരുന്നു. തുടർന്ന് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുകയായിരുന്നു. ഡാമിലെ നീരൊഴുക്ക് കൂടിയതിനാലാണ് ഓറഞ്ച് അലർട്ട് മാറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 758.05 മീറ്ററിൽ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടുകയാണ് ചെയ്യുന്നത്. ഘട്ടംഘട്ടമായാണ് ജലം പുറത്തേക്ക് വിടുന്നത്. ഷട്ടർ ഒരു അടി വരെ ഉയർത്തി സെക്കന്റിൽ 25 ഘനമീറ്റർ എന്ന തോതിലാണ് ജലം ഒഴുക്കിവിടുക.

ഇത് മൂലം കുറ്റ്യാടി പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മഴ ശക്തമായ സമയത്ത് തന്നെ പെരുവണ്ണാമൂഴി ഡാമിൻ്റെ നാല് ഷട്ടറും മുഴുവനായി തുറന്നിട്ടിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി