കൂരാച്ചുണ്ടിലെ റോഡരികിലെ ആക്രിവാഹനങ്ങൾ നീക്കാൻ നടപടിയില്ല






✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  ദിവസേന ഒട്ടേറെ കാൽനട യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന റോഡരികിൽ മാസങ്ങളായി നിർത്തിയിട്ട വാഹനങ്ങൾ ഗതാഗതതടസ്സം സൃഷ്ടിക്കുന്നതായി പരാതി. ബാലുശ്ശേരി - കൂരാച്ചുണ്ട് പ്രധാനപാതയിൽ കൈതക്കൊല്ലി ഭാഗത്തും കൂരാച്ചുണ്ട് - പേരാമ്പ്ര റോഡിൽ പഴയ തോംസൺ തിയേറ്ററിനു സമീപവുമാണ് ഇത്തരത്തിൽ വാഹനം നിർത്തിയിട്ടിരിക്കുന്നത്.


റോഡിലൂടെ വാഹനങ്ങൾ കടന്നുപോ കുമ്പോൾ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ലോൺ തിരിച്ചടവ് സംബന്ധമായ വിഷയങ്ങൾ കാരണം സ്വകാര്യവ്യക്തികൾ മാസങ്ങൾക്കുമുൻപ് നിർത്തിയിട്ടുപോയതും തകരാർ സംഭവിച്ചതുമായ വാഹനങ്ങളാണി തെന്നാണ് പ്രദേശവാസികൾ പറയുന്നത്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി