ലഹരി വിരുദ്ധ ദിന സന്ദേശം; ✒️ജലീൽ കൂരാച്ചുണ്ട്




കൂരാച്ചുണ്ട് : കോഴിക്കോട് ജില്ലയിൽ വിപുലമായ പരിപാടികൾ നടന്നു രാവിലെ പതിനൊന്നര മണിക്ക് എല്ലാ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി.


ഒരു നാട്ടിൽ ഒന്നോ രണ്ടോ ആളുകളിൽ മാത്രം വില്പനയും ഉപയോഗവും നിന്നിരുന്ന നാളുകളിൽ നിന്ന് മാറി സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നവരും അത് വിൽക്കുന്നവരും കൂടി ഒളിഞ്ഞും മറഞ്ഞും നിന്നിരുന്ന കാലം പോയി കൂട്ടമായി യുവാക്കൾ പെട്ടു പോകുന്ന അവസ്ഥയിൽ എത്തി
പ്രതികരിക്കാൻ പറ്റുന്ന സമൂഹം എങ്ങോ പോയ്‌ മറഞ്ഞു
അവനവന്റെ വീടുകളിൽ എത്തുമ്പോൾ ഉള്ള രോദനങ്ങൾ മാത്രം ബാക്കിയായി
പ്രതിജ്ഞകൾ ചെല്ലുന്നതിനൊപ്പം പ്രതികരിക്കുന്ന ഒരു പൊതു സമൂഹം കൂടി ഉയർന്നു വരട്ടെ നാടും നമ്മുടെ മക്കളും സമൂഹവും നന്നാകട്ടെ രാഷ്ട്രിയ ജാതി മത ചിന്തകളിൽ പെടാതെ മാനവികത ഉയരട്ടെ
എല്ലാ വിധ നന്മകളും
പരസ്യമായി എം ഡി എം എ വിൽക്കുന്നവരെ സഹായിക്കുന്നവരും അവരെ കൂടെ നടത്തുന്നവരും ഓർക്കുക ഒരു നാൾ സമൂഹം നിങ്ങളെ തിരിച്ചറിയും


ലഹരി ഉപയോഗം വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു.


ലഹരിക്ക് അടിമപ്പെട്ടവരെ സഹായിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശ്രമിക്കണം.


പുതിയ തലമുറയെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്.


ലഹരി വിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിൽ എല്ലാവരും പങ്കുചേരണം.


എല്ലാവരും ലഹരിക്ക് "നോ" പറയാനും ലഹരി വിരുദ്ധ പോരാട്ടത്തിൽ പങ്കുചേരാനും തയ്യാറാകണം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി