കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ കൊയിലാണ്ടിയിൽ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച്





കൊയിലാണ്ടി: നന്തിയിൽ അപകടത്തിന് ഇടയാക്കിയ രണ്ട് സ്വകാര്യ ബസുകളും അമിതവേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിൽ മറികടന്ന് തെറ്റായ ദിശയിലാണുണ്ടായിരുന്നെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവർ
പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസും കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

മേൽപ്പാലത്തിൽ വച്ചായിരുന്നു അപകടം. മേൽപാലം കയറുന്നതിനിടെ ഇടിയേറ്റ ബസ് അല്പംദൂരം പുറകിലേക്ക് പോകുകയും ചെയ്‌തു. ഇരുബസിലെയും നിരവധി യാത്രക്കാർക്ക് പരിക്കുണ്ട്. പരിക്കേറ്റ ഒമ്പതു യാത്രക്കാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ജിതേഷ് (30), റിനീഷ് (39), ഷിൽന (27), സുരേഷ് ബാബു (62), ശ്രീജ (54), നിസാർ (52), ഔഷിദ (34), നിനു (26), റിഷിക (6) എന്നിവരാണ് താലൂക്ക് ആശുപത്രിയിലെത്തിയത്.

പരിക്കേറ്റ ബസ് യാത്രക്കാരെ നാട്ടുകാർ ചേർന്ന് ബസിൽ നിന്നും പുറത്തെടുത്ത് നന്തിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തിന് പിന്നാലെ ദേശീയപാതയിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി