ഭീമൻ തേനീച്ചക്കൂട് തകർത്ത് കുറ്റ്യാടിയിലെ ദുരന്ത നിവാരണസേന

 

കടിയങ്ങാട് : കടിയങ്ങാട് പാലത്ത് തണൽ-കരുണ റീഹാവിലേഷൻ സെന്റർ കാമ്പസിൽ ഭീഷണിയായി മാറിയ ഭീമൻ തേനീച്ച കൂട് നശിപ്പിച്ചു. തണൽ-കരുണ റീഹാവിലേഷൻ സെന്റർ മട്ടുപാവിൽ വിരുന്നെത്തിയ ഭീമൻ കാട്ടുതേനീച്ച കൂട് വിദ്യാർത്ഥികൾക്കും മറ്റും വൻ ഭീഷണിയായിരുന്നു. കുറ്റ്യാടിയിലെ ദുരന്ത നിവാരണസേന ഇവയെ വേരോടെ പിഴുതെറിഞ്ഞത് വൻ ആശ്വാസമായി.

ടെറസിന്റെ മുകളിലെ തേനീച്ചക്കൂട് കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെ അധ്യാപകരുടെ കണ്ണിൽപെടുന്നത്. കടന്നൽ തണലിലെ മക്കൾക്ക് ഭീഷണിയായ സാഹചര്യത്തിലാണ് തണൽ സെക്രട്ടറി പി.പി. അമ്മദ് കുറ്റ്യാടിയിലെ ദുരന്ത നിവാരണസേനയെ വിവരമറിയിച്ചത്. തുടർന്ന് അവർ സ്ഥലത്തെത്തുകയും ഭീമൻ തേനീച്ച കൂട്ടത്തെ വേരോടെ പിഴുതെറിയുകയും ചെയ്തു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി