കക്കയം ഡാം സൈറ്റിൽ അടിയന്തരഘട്ടത്തിൽജീവനക്കാർക്ക് ഉപയോഗിക്കാൻകൂടി വാഹനമില്ല




✒️ നിസാം കക്കയം 

കക്കയം : കക്കയം ടൗണിലെ ഓഫീസിൽ വാഹനം വാടകയെടുത്ത് ഓടുന്നുണ്ടെങ്കിലും ഡാംസൈ റ്റിൽ അടിയന്തരഘട്ടത്തിൽ ഉപ യോഗിക്കാൻകൂടി വാഹനമി ല്ല. വന്യമൃഗസാന്നിധ്യമുള്ള മേ ഖലയായതിനാൽ രാത്രിസമയ ത്ത് ജലനിരപ്പ് എടുക്കാൻ ജീ വനക്കാർ ജീവൻ പണയംവെ ച്ചാണ് പോകുന്നത്. ഡാം സേ ഫ്റ്റി ഓഫീസിൽ ഒരു അസിസ്റ്റ ന്റ് എൻജിനിയർ മാത്രമാണു ള്ളത്. അസിസ്റ്റന്റ് എക്സിക്യു ട്ടിവ് എൻജിനിയറുടെ തസ്തിക അഞ്ചുമാസമായി ഒഴിഞ്ഞുകി ടക്കുകയാണ്. ഹൈഡൽ ടൂറിസത്തിന്റെ ചുമതലയും അസി സ്റ്റന്റ് എൻജിനിയർക്ക് തന്നെ യാണ്.

അരനൂറ്റാണ്ട് മുമ്പ് 1972-ലാണ് കുറ്റ്യാടി ജലവൈദ്യുതപ ദ്ധതിയുടെ ഭാഗമായി കക്കയം ഡാം നിർമിച്ചത്. കഴിഞ്ഞ വേ നൽക്കാലത്ത് ഡാമിന്റെ അടി ഭാഗം പരിശോധിക്കാൻ കൊ ച്ചിയിൽനിന്ന് മുങ്ങൽ വിദഗ്‌ധ രെ കൊണ്ടുവന്നിരുന്നു. ക്യാമ റയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഡാമിന്റെ അടിഭാ ഗത്ത് നടത്തിയ പരിശോധന യിൽ ദ്വാരങ്ങൾ കണ്ടെത്തിയി രുന്നു. ചാക്കും സിമന്റുമെല്ലാം ചേർത്ത് ദ്വാരമടയ്ക്കുകയാണ് ചെ യ്തത്. അടിഭാഗം കൂടുതൽ ബല പ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി