കക്കയം പെൻസ്റ്റോക്ക് പൈപ്പ് ലൈൻ പരിശോധന പുനരാരംഭിച്ചു..




✒️ജോബി മാത്യു 

കൂരാച്ചുണ്ട്: കെഎസ്ഇബി കക്കയം ജലവൈദ്യുതി പദ്ധതിയുടെ 2 പെൻസ്റ്റോക്ക് പൈപ്പ് ലൈൻ പരിശോധന പുനരാരംഭിച്ചു.
ഒന്നര വർഷമായി നിർത്തിവച്ചിരുന്ന, കരാർ ജീവനക്കാരുടെ നേതൃത്വത്തിലുള്ള പെൻസ്റ്റോക്ക് പൈപ്പ് പരിശോധനയാണ് വീണ്ടും ആരംഭിച്ചത്.

പൈപ്പ് ലൈൻ പരിശോധനയിൽ കരാർ ജീവനക്കാരെ പിൻ വലിച്ച് സ്‌ഥിരം ജീവനക്കാർക്ക് പേരിനു മാത്രം പരിശോധന നട ത്താൻ തീരുമാനിച്ചത് സുരക്ഷാ പ്രശ്ന‌മാകുന്നതായി കഴിഞ്ഞമേയ് 27ന് മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് അടിയന്തര നടപടി ഉണ്ടായത്.

പൈപ്പിന്റെ ജോയിന്റുകളിലെ ചോർച്ച ഉൾപ്പെടെ കണ്ടെത്തുന്നത് പൈപ്പ് ലൈൻ പരിശോധനയിലാണ്. 2 പേർ വീതം ഒന്നിട വിട്ട ദിവസങ്ങളിൽ 2 പെൻ സ്റ്റോക്ക് പൈപ്പ് ലൈനുകളും പരിശോധിക്കുന്ന വിധത്തിൽ മുൻപ് ഉണ്ടായിരുന്ന 'ഫുൾ ചെക്കിങ്ങാണ്' പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥർ സ്ഥലം സന്ദർശിച്ചിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി