പേരാമ്പ്രയിൽ ഷെഡിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ് അർദ്ധരാത്രിയിൽ കടത്തികൊണ്ട് പോകാൻ ശ്രമം




പേരാമ്പ്ര : ഷെഡിൽ നിർത്തിയിട്ട ടൂറിസ്റ്റ്ബസ് അർദ്ധരാത്രി കടത്തി കൊണ്ട് പോവാൻ ശ്രമം. നടുവണ്ണൂർ ആഞ്ഞോളി മുക്കിലെ ഷെഡിൽ നിർത്തിയിട്ട കെഎൽ 52 ജി 2596 അൽ മനാമ ബസാണ് ഒരു സംഘം കടത്താൻ ശ്രമിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കാവുന്തറ കുറ്റിയുള്ളതിൽ നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ബസുമായി കരുവണ്ണൂരിലെ പെട്രോൾ പമ്പിൽ ഡീസൽ അടിക്കാൻ എത്തി ഡീസൽ അടിച്ചശേഷം സംഘം പണം നൽകാതെ ബസ് പേരാമ്പ്ര ഭാഗത്തേക്ക് ഓടിച്ചു കൊണ്ടു പോകുകയായിരുന്നു.

ഇവരെ പിന്തുടർന്ന് പേരാമ്പ്ര കൈതക്കൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പമ്പുടമ നിയാസിനെ
വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും ഇവർ ഓടി രക്ഷപ്പെട്ടു. കാവുന്തറ സ്വദേശികൾ ആണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് ലഭിച്ച വിവരം.

ബസ് മൈസൂരിലേക്ക് കടത്താനുള്ള ശ്രമമാണെന്നാണ് കരുതുന്നത്. ബസ് മോഷണം നടത്തിയതാണോ സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷണത്തിലേ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി