ചലഞ്ച്’ പൂര്‍ത്തിയാക്കി യൂക്കരിസ്റ്റിക് ആര്‍മി: സൈക്കിള്‍ സമ്മാനം നല്‍കി കൂരാച്ചുണ്ട് ഇടവക



കൂരാച്ചുണ്ട്: ഒരു വര്‍ഷം മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക എന്ന ‘ചലഞ്ച്’ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കൂരാച്ചുണ്ട് ഫൊറോന ദേവാലയത്തിലെ യൂക്കരിസ്റ്റിക് ആര്‍മി അംഗങ്ങള്‍ക്ക് സൈക്കിള്‍ സമ്മാനിച്ചു. മൂന്നു വയസുകാരിയടക്കം 28 കുട്ടികളാണ് മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് സൈക്കിള്‍ നേടിയത്. ജൂണ്‍ ഏഴിന് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനു ശേഷം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സൈക്കിളുകള്‍ സമ്മാനിച്ചപ്പോള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കൂരാച്ചുണ്ട് ഫൊറോന ഇടവകയ്ക്ക് അതൊരു അഭിമാന നിമിഷമായി മാറി.

കുട്ടികളെ വിശുദ്ധ കുര്‍ബാനയോട് അടുപ്പിക്കാന്‍ ഇടവക നടത്തുന്ന പരിശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ‘പ്രതിഫലം ലഭിക്കുകയെന്നത് ആരും ആഗ്രഹിക്കുന്ന കാര്യമാണ്. ബൈബിളിലും പ്രതിഫലത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കുട്ടികളുടെ ത്യാഗത്തിനും ആത്മസമര്‍പ്പണത്തിനും ദൈവം നല്‍കിയ പ്രതിഫലമാണ് ഇവിടെ സമ്മാനിക്കുന്ന സൈക്കിളുകള്‍.” ബിഷപ് കൂട്ടിച്ചേര്‍ത്തു.

കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തിലിന്റെ നേതൃത്വത്തില്‍ ഉദാരമനസ്‌കരുടെ സഹായത്തോടെയാണ് സൈക്കിളുകള്‍ വാങ്ങിയത്. ‘സമ്മാനം നേടുക എന്നതിനേക്കാള്‍ ഈശോയ്ക്കു വേണ്ടി ജീവിക്കാനും വിശുദ്ധ കുര്‍ബ്ബാനയിലൂടെ ആത്മീയ അഭിഷേകമുള്ളവരായി, വിശുദ്ധ കുര്‍ബാനയുടെ സൈന്യമായി നിലകൊള്ളാന്‍ കുട്ടികള്‍ക്ക് കരുത്ത് പകരുകയാണ് ഇത്തരമൊരു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.’ ഫാ. വിന്‍സെന്റ് കണ്ടത്തില്‍ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി