ചക്കിട്ടപാറ; മുതുകാട് കുളത്തൂർ ആദിവാസിക്കോളനിയിൽ തുടരുന്ന ദുരൂഹമരണങ്ങൾ
ചക്കിട്ടപാറ: ഒരു മാസത്തിനിടെയുണ്ടായ ഒരു കുടുംബത്തിലെ ചെറുപ്രാ യത്തിലുള്ള രണ്ടാമത്തെ ദുരൂഹ മരണം. ദുരന്തങ്ങൾ തുടർച്ചയായി വേട്ടയാടുക യാണ് ചക്കിട്ടപാറ പഞ്ചാ യത്തിലെ മുതുകാട് കുള ത്തുർ ആദിവാസിക്കോളനി യിലെ വിൽസൻറെ കുടുംബ ത്തെ. മക്കളോരോന്നും മര ണപ്പെടുന്നത് കണ്ടുനിൽ ക്കേണ്ടി വരികയാണ് വിൽ സൻ. 2018-ജൂലായിലാണ് മകൻ അനു (17) വീടിന് സമീ പത്തെ പറമ്പിൽ തൂങ്ങിമ രിച്ചനിലയിൽ കണ്ടെത്തിയ ത്. ആത്മഹത്യയെന്ന് കണ ക്കാക്കി പോലീസ് കൂടുതൽ അന്വേഷണത്തിനൊന്നും മു തിർന്നില്ല.
2019-നവംബറിലാണ് വിൽസന്റെ ഭാര്യ റീന (45) യും മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഈ കേസ് മകൻ സുനിൽ നടത്തിയ കൊല പാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ തെ ളിഞ്ഞു. ഈ കേസിന്റെ അന്വേഷണത്തിൻ്റെ ഭാഗമാ യി കൂടുതൽ ചോദ്യംചെയ്ത പ്പോഴാണ് അനുവിനെയും സുനിൽ കൊലപ്പെടുത്തിയ താണെന്ന് പോലീസിന് വ്യക്തമായത്. ഈ കേസിൽ മകൻ സുനിൽ ഇപ്പോൾ ജയിലിലാണ്. കൊലപാതകം നടത്തുമ്പോൾ 21 വയസ്സാ യിരുന്നു സുനിലിന് പ്രായം. വിൽസന്റെ വീട്ടിൽ മുൻപ് അമ്മയും അച്ഛനുമെല്ലാം ചേർന്നിരുന്ന് വീട്ടിൽ മദ്യപി ക്കുമായിരുന്നുവെന്നാണ് പു റത്തുവന്ന വിവരം. പിന്നെ
വഴക്കും അടിപിടിയുമാകും.
മദ്യം നൽകാത്തതുമാ യി ബന്ധപ്പെട്ട തർക്കമാണ് അമ്മ റീനയുടെ കൊലപാത കത്തിൽ കലാശിച്ചെതെന്നാ യിരുന്നു പോലീസ് കണ്ടെ ത്തൽ. ആറുവർഷത്തിനു ശേഷം വിൽസൻ്റെ മറ്റൊരു മകൻ വിപിൻ (23) കഴിഞ്ഞ മേയ് മാസം 19-ന് രാത്രി വീട്ടി ന് സമീപത്തെ ഷെഡിൽ തൂ ങ്ങിമരിച്ചനിലയിൽ കണ്ടെ ത്തി. ജയിലിലുള്ള സുനിലി നെക്കൂടാതെ ഒരു പെൺ കുട്ടികൂടി വിൽസനുണ്ട്.
നിരവധി ആത്മഹത്യകൾ വേറെയും കുളത്തൂർ കോള നിയിൽ അടുത്ത കാലത്തു ണ്ടായിട്ടുണ്ട്. ലഹരിക്ക് അടി മയാകുന്നതുമായി ബന്ധപ്പെ ട്ട പ്രശ്നങ്ങളാണ് പലമരണ ങ്ങളുടെ പ്രധാന കാരണമെ ന്നാണ് ഊരുമൂപ്പൻ ബാലൻ ചൂണ്ടിക്കാട്ടുന്നത്.

Comments
Post a Comment