പക്ഷപാതിത്വമില്ല, പന്നിയെ വെടിവെക്കാൻ നാളെ വേട്ടക്കാരൻ എത്തും -ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ.


  
നാദാപുരം: തൊഴിലുറപ്പ് ജോലിക്കിടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിയ്ക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ.
കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്ന കാര്യത്തിൽ ഒരു പ്രാദേശിക പക്ഷപാതിത്വവും ഗ്രാപഞ്ചായത്തിനില്ലെന്നും നസീമ പ്രതികരിച്ചു. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കുറുവന്തേരിയിൽ പന്നിയെ വെടിവെച്ചുകൊല്ലാൻ തോക്ക് ലൈസെൻസ് ഉള്ള സംഘം ഇന്ന് എത്തും . ഇവർക്കുള്ള പ്രതിഫലം. മുൻകൂറായി നൽകണം. ഈ തുക കഴിഞ്ഞ ദിവസംതന്നെ അനുവദിച്ചിട്ടുണ്ടെന്നും നസീമ കൊട്ടാരത്തിൽ പറഞ്ഞു.
പഞ്ചായത്തിൽ പന്നിയെ വെടിവെച്ചുകൊല്ലുന്ന കാര്യത്തിൽ പക്ഷപാതിത്വം കാണിക്കുന്നതായി ഡി വൈ എഫ് ഐ നേരത്തെ ആരോപിച്ചിരുന്നു.
ഇന്നലെ രാവിലെ ചെക്യാട് കുറുവന്തേരി മേഖലയിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയായിരുന്നു തൊഴിലാളിയെ കാട്ടുപന്നി കാടിറങ്ങി വന്ന ആക്രമിച്ചത്.
കല്ലമ്മൽ ചാത്തുവിൻ്റെ ഭാര്യ ദേവി (65) നാണ് തലയ്ക്ക് പരിക്കേറ്റത്. ഇവരെ വളയം ഗവ. ഫാമിലി ഹെൽത്ത് സെൻ്ററിൽ എത്തിച്ച് ചികിത്സ നൽകി. അടുത്തിടെ കുമ്മൽ ചെക്കായി എന്ന തൊഴിലാളിക്ക് നേരെയും കാട്ടുപന്നിയുടെ അക്രമം ഉണ്ടായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി