ജിയോ നെറ്റ് വർക്ക് ചെറുക്കാട് പ്രദേശങ്ങളിൽ പണിമുടക്കിയിട്ട് മാസങ്ങളായതായി പരാതി




കൂരാച്ചുണ്ട് : " 4 ജിയും 5 ജിയും ഒന്നും വേണ്ട, നേരെചൊവ്വേ ഒരു കോൾ ചെയ്യാൻ പറ്റിയാൽ മതിയായിരുന്നു''...  ചെറുക്കാട് ജിയോ സിം ഉപയോഗിക്കുന്ന പ്രദേശവാസികൾ പറയുന്നു

ഇന്റർനെറ്റ് സ്പീഡിൽ നിന്നു ഹൈസ്പീഡിലേക്ക് കുതിക്കുന്ന കാലത്തും ചെറുക്കാട് ജിയോ സിം ഉളളവർ മൊബൈലിൽ നന്നായി ഒരു ഫോൺകോൾ ചെയ്യാൻ പോലും കഷ്ടപ്പെടുകയാണ്


അത്യാവശ്യഘട്ടങ്ങളിൽ പോലും പുറംലോകവുമായി ബന്ധപ്പെടാൻ പെടാപ്പാടു പെടുകയാണു നാട്ടുകാർ. മൊബൈലിൽ ഒരു കോൾ ചെയ്യണമെങ്കിൽ പലതവണ ശ്രമിക്കണം. റേഞ്ച് കിട്ടിയാൽ തന്നെ സംസാരത്തിനിടെ കോൾ മുറിഞ്ഞു പോകുന്നതും പതിവ്.

മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ പറ്റാത്തതു വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളെയും ബാധിക്കുന്നു.


.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി