മരക്കമ്പുകൾ നിറഞ്ഞ് പുഴയിലെ ഒഴുക്ക് നിലച്ചു




മൂത്തേട്ടുപുഴ പാലവും റോഡും അപകടത്തിൽ

✒️ ജോബി മാത്യു 

പെരുവണ്ണാമുഴി :  ചെമ്പനോട പെരുവണ്ണാമൂഴി റോഡിൽ മുത്തേട്ടു പുഴ പാലത്തിന് താഴ്ഭാഗ ത്തെ മരക്കമ്പുകൾ ജലമൊഴുക്ക് തടസ്സപ്പെടുത്തുന്നതായി പരാതി. പാലത്തിന് അടിഭാഗത്ത് കനത്ത മഴയിൽ മരങ്ങളും മരക്കമ്പുകളും നിറഞ്ഞതാണ് നീരൊഴുക്ക് തട സ്സപ്പെടാൻ കാരണം.

പുഴയിലെ തടസ്സം നീക്കിയില്ലെ ങ്കിൽ ശക്ത‌മായ മഴയത്ത് പാലം കരകവിയാൻ ഇടയാകും. പാല ത്തിന്റെ സുരക്ഷയും ഭീഷണിയിൽ 
വനഭൂമിയിലെ മരക്കമ്പുകളാ ണു പുഴയിലൂടെ ഒഴുകിയെത്തു ന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിലെ പാ ലത്തിന് ഭീഷണി ഉയർത്തുന്ന മരങ്ങൾ നീക്കം ചെയ്യാൻ അധി കൃതർ നടപടിയെടുക്കുന്നില്ല. ചെമ്പനോട, പൂഴിത്തോട്, മരു തോങ്കര, കുറ്റ്യാടി മേഖലകളിലേ ക്ക് യാത്ര ചെയ്യാൻ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത് 

മൂത്തേട്ട് പുഴ പാലത്തിന് അപ കട ഭീഷണിയായി വന്നടിഞ്ഞ മരങ്ങൾ നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര നടപടിയെടുക്കണ മെന്നു പഞ്ചായത്ത് മെംബർ കെ. എ.ജോസുകുട്ടി ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി