കക്കയത്തെ അടിയന്തരാവസ്ഥ ; ഉരക്കുഴിയിലെ ഓർമ്മകൾ...



✒️ നിസാം കക്കയം 

കക്കയത്തുനിന്ന് മുകളിലേക്ക് ചെന്ന് ഉരക്കുഴി വെള്ളച്ചാട്ടത്തിലെത്തുമ്പോൾ അവിടെയും രാജനെക്കുറിച്ചുള്ള കഥകളുണ്ട്. മകനെവിടെയെന്ന ചോദ്യത്തിന് ഈച്ചരവാര്യർക്ക് മറുപടി നൽകാൻ ഭരണകൂടത്തിനോ പോലീസിനോ കോടതിക്കോ കഴിഞ്ഞില്ല. അമ്പതുവർഷമാകുമ്പോഴും രാജനി വിടെയാണ് അവസാനിച്ചതെന്ന വിശ്വാസത്തോ ടെ ഉരക്കുഴിയിലെത്തുന്നു പലരും. രാജനെക്കൊ ണ്ടാണ് ഉരക്കുഴി പ്രസിദ്ധമായതെന്ന് പറയുന്നു. 20 കൊല്ലമായി ഇവിടെ ഗൈഡായി പ്രവർത്തിക്കുന്ന സലോമി കക്കയം. രാജന്റെ മൃതദേഹം സമീപത്തു ള്ള പാറയിൽ കിടത്തി പഞ്ചസാരയിട്ട് കത്തിച്ച് ഉര ക്കുഴി വെള്ളച്ചാട്ടത്തിലേക്ക് ലയിപ്പിച്ചുവെന്ന കേട്ടു കേൾവി പങ്കുവെക്കുന്നു അദ്ദേഹം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി